ഡ്രൈവറില്ലാ വാഹനങ്ങൾ വിപുലീകരിക്കാൻ നീക്കവുമായി സൗദി അറേബ്യ; ഈ വർഷം അവസാനത്തോടെ കൂടുതൽ സർവീസുകൾ

റിയാദിലെ പ്രധാനപ്പെട്ട റൂട്ടുകളികള്‍ കൂടുതല്‍ ഡ്രൈവറില്ലാ വാഹനങ്ങളുടെ സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം

ഡ്രൈവറില്ലാ വാഹനങ്ങൾ വിപുലീകരിക്കാൻ നീക്കവുമായി സൗദി അറേബ്യ; ഈ വർഷം അവസാനത്തോടെ കൂടുതൽ സർവീസുകൾ
dot image

സൗദി അറേബ്യയില്‍ ഡ്രൈവറില്ലാ വാഹങ്ങളുടെ വിപുലീകരണത്തിന് നടപടിയുമായി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിന് പൊതുജനങ്ങളില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചതിന് പിന്നാലെയാണ് അടുത്ത ഘട്ടത്തിലേക്ക് അധികൃതര്‍ കടക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ റിയാദിലെ പ്രധാനപ്പെട്ട റൂട്ടുകളികള്‍ കൂടുതല്‍ ഡ്രൈവറില്ലാ വാഹനങ്ങളുടെ സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം.

പൊതുഗതാഗത അതോറിറ്റിയാണ് സൗദിയുടെ തലസ്ഥാനമായ റിയാദില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയത്. തുടക്കം മുതല്‍ തന്നെ ഇതിന് വിലയ പിന്തുണയാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചത്. സര്‍വീസ് ആരംഭിച്ച ശേഷം ഇതുവരെ 1000ൽ അധികം യാത്രക്കാര്‍ ഈ സേവനം ഉപയോഗപ്പെടുത്തിയെന്നാണ് കണക്ക്. സാങ്കേതിക, ഓപ്പറേഷണല്‍ പങ്കാളികളായ ഊബര്‍, വീറൈഡ് എന്നിവരുമായി സഹകരിച്ചാണ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പദ്ധതി ആവിഷ്‌ക്കരിച്ചത്.

റിയാദിലെ റോഷന്‍ വാട്ടര്‍ഫ്രണ്ട്, പ്രിന്‍സസ് നൂറ ബിന്‍ത് അബ്ദുള്‍റഹ്‌മാന്‍ യൂണിവേഴ്‌സിറ്റി എന്നീ റൂട്ടുകളില്‍ ഇപ്പോള്‍ ഈ സേവനം ലഭ്യമാണ്. വിവിധ ഇടങ്ങളില്‍ പ്രത്യേക സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്. വാഹനം ബുക്ക് ചെയ്യുന്നതിനായി പ്രത്യേക ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ഡ്രൈവറില്ലാ വാഹനങ്ങളുടെ സേവനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുളള ശ്രമത്തിലാണ് ഇപ്പോള്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. വാഹനങ്ങളുടെ എണ്ണം ഇരുപതിലധികമായി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. ഇതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായുള്ള ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചുകഴിഞ്ഞു.

ഗതാഗത മേഖലയില്‍ ന്യൂതന സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും സര്‍വീസുകള്‍ പ്രവര്‍ത്തിക്കുക.

Content Highlights: Saudi Arabia moves to expand driverless vehicles

dot image
To advertise here,contact us
dot image