
വനിതാ ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനെതിരെ ഓസ്ട്രേലിയയ്ക്ക് വമ്പൻ വിജയം. അലീസ ഹീലി സെഞ്ച്വറിയുമായി വീണ്ടും നിറഞ്ഞാടിയപ്പോൾ പത്ത് വിക്കറ്റിനാണ് ഓസീസ് ജയിച്ചത്. ഇതോടെ നിലവിലെ ചാമ്പ്യന്മാർ സെമി ഉറപ്പിക്കുകയും ചെയ്തു.
ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശിനെ 198 റൺസിൽ പിടിച്ചുകെട്ടിയ ഓസ്ട്രേലിയൻ വനിതകൾ 24.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം കണ്ടു.
77 പന്തിൽ 20 ഫോറുകൾ അടക്കം പുറത്താകാതെ 113 റൺസാണ് ഹീലി നേടിയത്.
ഞായറാഴ്ച സെഞ്ച്വറിയുമായി ഇന്ത്യയുടെ വിജയപ്രതീക്ഷകൾ അട്ടിമറിച്ച ഓസീസ് ക്യാപ്റ്റൻ അലീസ ഹീലി, ലോകകപ്പിലെ തുടർച്ചയായ രണ്ടാം സെഞ്ചറിയാണ് ഇന്നലെ നേടിയത്. സഹ ഓപ്പണർ ഫീബി ലിച്ച്‌ഫീൽഡും (84*) തിളങ്ങി.
Content Highlights:Alyssa Healy second century; australia win by 10 wickets ovar bangladesh