അഫ്ഗാനെതിരായ വൈറ്റ്‌വാഷ് തോല്‍വി; ബംഗ്ലാദേശ് താരങ്ങളെ കൂക്കിവിളിച്ചും ആക്രമിച്ചും ആരാധകര്‍

വിമാനത്താവളത്തിന്റെ പരിസരത്തുണ്ടായിരുന്ന കളിക്കാരുടെ കാറുകള്‍ ആരാധകര്‍ ആക്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്

അഫ്ഗാനെതിരായ വൈറ്റ്‌വാഷ് തോല്‍വി; ബംഗ്ലാദേശ് താരങ്ങളെ കൂക്കിവിളിച്ചും ആക്രമിച്ചും ആരാധകര്‍
dot image

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ സമ്പൂർണ പരാജയം വഴങ്ങിയതിന് ശേഷം നാട്ടിലെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്കെതിരെ ആരാധകരുടെ കടുത്ത പ്രതിഷേധം. പരമ്പര 3-0 ന് തോറ്റ ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയ ബം​ഗ്ലാദേശ് ദേശീയ ടീമം​ഗങ്ങളെ കൂക്കിവിളിച്ചും കാറുകളും മറ്റും ആക്രമിച്ചുമാണ് ആരാധകർ സ്വീകരിച്ചെന്നാണ് റിപ്പോർട്ട്.

പരമ്പര കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയപ്പോൾ വിമാനത്താവളത്തിന് പുറത്തെത്തിയ ബംഗ്ലാദേശ് താരങ്ങളെ കൂവി വിളിച്ചാണ് ആരാധകര്‍ സ്വീകരിച്ചത്. പലരും ടീമിനെതിരേ പരസ്യമായി രോഷം പ്രകടിപ്പിച്ചു. സോഷ്യല്‍ മീഡിയയിലെങ്ങും ടീമിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. വിമാനത്താവളത്തിന്റെ പരിസരത്തുണ്ടായിരുന്ന കളിക്കാരുടെ കാറുകള്‍ ആരാധകര്‍ ആക്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ക്യാപ്റ്റൻ മെഹ്ദി ഹസൻ മിറാസിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ടീം പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും വൈറ്റ് വാഷ് പരാജയം ഏറ്റുവാങ്ങിയിരുന്നു. പരമ്പരയിലെ ഒന്നാമത്തെ മത്സരത്തിൽ അഞ്ച് വിക്കറ്റിനും തുടർന്നുള്ള രണ്ട് മത്സരങ്ങളിൽ 81 റൺസിനും 200 റൺസിനുമാണ് ബം​ഗ്ലാദേശ് അടിയറവ് പറഞ്ഞത്. മെഹ്ദി ഹസന്റെ ക്യാപ്റ്റൻസിയിൽ ഏകദിന ഫോർമാറ്റിൽ‌ പരിതാപകരമായ പ്രകടനമാണ് ടീം പുറത്തെടുക്കുന്നത്. ആദ്യ പത്ത് മത്സരങ്ങളിൽ ഒമ്പതിലും തോറ്റു.

Content Highlights: Bangladesh players greeted with hostile reception after Afghanistan whitewash

dot image
To advertise here,contact us
dot image