പകരം വൃക്ക കിട്ടാതെ ജീവൻ അപകടത്തിലാവുന്നവരിൽ കൂടുതൽ ഒ രക്തഗ്രൂപ്പുകാർ; 'യൂണിവേഴ്‌സൽ കിഡ്‌നി'യുമായി ഗവേഷകർ

പത്തുവർഷത്തോളമുള്ള കഷ്ടപ്പാടുകൾക്ക് തരണം ചെയ്ത് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ പുത്തന്‍ നാഴികക്കല്ല് പിന്നിടുകയാണ് ഗവേഷകർ

പകരം വൃക്ക കിട്ടാതെ ജീവൻ അപകടത്തിലാവുന്നവരിൽ കൂടുതൽ ഒ രക്തഗ്രൂപ്പുകാർ; 'യൂണിവേഴ്‌സൽ കിഡ്‌നി'യുമായി ഗവേഷകർ
dot image

പത്തുവർഷത്തോളമുള്ള കഷ്ടപ്പാടുകൾക്ക് തരണം ചെയ്ത് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ പുത്തന്‍ നാഴികക്കല്ല് പിന്നിടുകയാണ് ഗവേഷകർ. കാനഡയിലും ചൈനയിലുമുള്ള ഗവേഷകർ, വൃക്ക മാറ്റിവയ്ക്കാൻ വിധേയനാവുന്ന ഏതൊരാൾക്കും സ്വീകരിക്കാൻ കഴിയുന്ന ഒരു 'യൂണിവേഴ്‌സൽ കിഡ്‌നി' സൃഷ്ടിച്ചിരിക്കുകയാണ്. ബ്രെയിൻ ഡെത്ത് സംഭവിച്ച ഒരാളിലാണ് ഗവേഷകർ പരീക്ഷണം നടത്തിയത്. ഗവേഷകർ സൃഷ്ടിച്ച കിഡ്‌നി ഇയാളിൽ ദിവസങ്ങളോളം പ്രവർത്തിച്ചുവെന്നാണ് അവകാശവാദം. ഒരു മനുഷ്യനിൽ ആദ്യമായാണ് ഇത്തരം ഒരു പരീക്ഷണം വിജയിച്ചതെന്ന് കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ ബയോകെമിസ്റ്റായ സ്റ്റീഫൻ വിതേഴ്‌സ് പറയുന്നു. വൃക്ക മാറ്റിവയ്ക്കുന്നവർക്ക് ദീർഘകാലം ഫലം നൽകുന്ന രീതിയിലേക്ക് എത്താന്‍ എന്തെല്ലാം മാറ്റങ്ങള്‍ കൊണ്ടുവരണമെന്നുള്ളതിന് ഒരു വഴികാട്ടിയാണ് ഈ പരീക്ഷണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒ രക്തഗ്രൂപ്പ് ഉള്ളവർക്ക് കിഡ്‌നി ആവശ്യമായി വന്നാൽ, ഡോണറായ ഒ ഗ്രൂപ്പില്‍പ്പെട്ട ഒരാളെ കാത്തിരിക്കേണ്ടി വരും. ഇക്കാരണത്താൽ പലർക്കും നാളുകളോളം വെയിറ്റിങ് ലിസ്റ്റിൽ തുടരേണ്ട സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ ഒ രക്തഗ്രൂപ്പിലുള്ള കിഡ്‌നി മറ്റ് ബ്ലഡ് ഗ്രൂപ്പുകാരിൽ പ്രവർത്തിക്കുന്നതിന് തടസമില്ല (യൂണിവേഴ്സല്‍ ഡോണറായതിനാല്‍). ഇതാണ് അത്യാവശ്യ ഘട്ടങ്ങളിൽ ഒ ബ്ലഡ് ഗ്രൂപ്പുള്ള റെസീപിയന്റിന് വൃക്ക ലഭിക്കാത്തതിന് കാരണം. മാറ്റിവെയ്ക്കാൻ പകരം വൃക്ക കിട്ടാൻ വൈകുന്നതിതാൽ ഒ ബ്ലഡ് ഗ്രൂപ്പിൽപ്പെട്ട വൃക്ക ആവശ്യമുള്ളവർക്ക് കൂടുതലായി ജീവൻ നഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ.

പുതിയ ഗവേഷണത്തിൽ ശാസ്ത്രജ്ഞർ എ ബ്ലഡ് ഗ്രൂപ്പിലുള്ള കിഡ്‌നി ഒ ഗ്രൂപ്പുകാർക്ക് സ്വീകരിക്കാവുന്ന കിഡ്‌നിയാക്കി മാറ്റി. ഇതോടെ ഇത് ആർക്കും സ്വീകരിക്കാവുന്ന ഡോണർ കിഡ്നികൂടിയായി മാറിയെന്നാണ് റിപ്പോർട്ട്. മുൻകൂട്ടി കണ്ടെത്തിയ പ്രത്യേകമായ ചില എൻസൈമുകളുടെ സഹായത്തോടെ എ ബ്ലഡ് ഗ്രൂപ്പിലുള്ള ആന്റിജനുകളെ നീക്കം ചെയ്താണ് ഇത് സാധ്യമാക്കിയത്. മരിച്ച എ ബ്ലഡ് ടൈപ്പുള്ള ആളിൽ നിന്നെടുത്ത കിഡ്‌നിയാണ് മാറ്റം വരുത്തി ബ്രയിൻ ഡത്ത് സംഭവിച്ച ഒ ബ്ലഡ് ടൈപ്പിലുള്ള വ്യക്തിയിലാണ് പരീക്ഷിച്ചത്. ടൈപ്പ് എയിലെ ആന്റിജൻ ചെയിനുകളെ മുറിച്ചുകളയാനുള്ള കത്രികയായി ഈ എൻസൈമുകളെ ഉപയോഗിച്ചെന്ന് പറയാം. ഇങ്ങനെ ചെയ്യുമ്പോൾ വൃക്ക സ്വീകരിക്കുന്നയാളുടെ പ്രതിരോധ വ്യവസ്ഥ അതിനെ ശരീരത്തിന് പുറത്തുള്ള വസ്തുവായി കണക്കാക്കില്ല.

മരിച്ചവരുടെ ശരീരത്തിലാണ് ഇത് വിജയകരമായിരിക്കുന്നത്. എന്നാൽ ജീവിച്ചിരിക്കുന്ന മനുഷ്യരിൽ ഇനിയും ഏറെ കടമ്പകൾ കടക്കാനുണ്ടെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. മാറ്റിവച്ച കിഡ്‌നി ഇടയ്ക്ക് എ ബ്ലഡ് ടൈപ്പിന്റെ അടയാളങ്ങൾ കാട്ടിയത് ഒരു സ്വീകരിച്ചയാളിൽ പ്രതിപ്രവർത്തനത്തിന് കാരണമായെങ്കിലും ശരീരം വൃക്കയെ നിരസിക്കാനുള്ള പ്രവണത കാണിച്ചില്ലെന്നും ഗവേഷകർ വിവരിച്ചു.

അമേരിക്കയിൽ മാത്രം വൃക്ക മാറ്റിവയ്ക്കാൻ വൈകുന്ന കാരണം കൊണ്ട് ഓരോ ദിവസവും പതിനൊന്ന് പേരാണ് മരിക്കുന്നത്. അതിൽ ഭൂരിഭാഗവും ഒ ബ്ലഡ് ടൈപ്പുള്ളവരാണെന്നാണ് കണക്ക്. പുതിയ ആൻഡിബോഡികൾ വികസിപ്പിച്ചും പന്നികളുടെ കിഡ്‌നികൾ വരെ ഉപയോഗിച്ചും ഈ അവസ്ഥ മറികടക്കാൻ ശാസ്ത്രം ശ്രമിക്കുന്നതിനിടയിലാണ് പുത്തൻ ഗവേഷണം വലിയ ആശ്വാസം പകരുന്നതെന്ന് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
Content Highlights: Researchers create universal kidney that can match any blood type

dot image
To advertise here,contact us
dot image