
ഈ വര്‍ഷം ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ആഗോള തലത്തില്‍ മൊബിലിറ്റിയില്‍ നേരിയ നിയന്ത്രണങ്ങള്‍ വന്നേക്കാമെന്ന് റിപ്പോര്‍ട്ട്. 2025ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പ്രകാരം വിസരഹിത അല്ലെങ്കില്‍ വിസ ഓണ്‍ അറൈവലില്‍ പ്രവേശനം ലഭിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ 85ാം സ്ഥാനത്തേക്ക് ഇന്ത്യയുടെ സ്ഥാനം തള്ളപ്പെട്ടു. 2024 ല്‍ 62 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യന്‍ പാസ്പോര്‍ട്ട് 80-ാം സ്ഥാനത്തായിരുന്നു. ഈ വര്‍ഷം അത് 85ാം സ്ഥാനത്തെത്തി. ഈ വര്‍ഷം 57 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം ലഭിച്ചിരിക്കുന്നത്. 2006 ല്‍ 71-ാം സ്ഥാനത്തായിരുന്നു.
ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക എന്നത് ഒരു ആഗോള റാങ്കിംഗാണ്. ഇത് പാസ്പോര്‍ട്ടുകള്‍ക്ക് മുന്‍കൂട്ടി വിസ ലഭിക്കാതെ തന്നെ എത്ര സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ കഴിയും എന്നതിനെയാണ് ലിസ്റ്റ് ചെയ്യുന്നത്. ഏഷ്യ, ആഫ്രിക്ക, കരീബിയന്‍, പസഫിക് എന്നിവിടങ്ങളിലായി 57 രാജ്യങ്ങളിലേക്ക് നിലവില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ രഹിത അല്ലെങ്കില്‍ വിസ ഓണ്‍-അറൈവല്‍ ആക്സസ് പ്രകാരം യാത്ര ചെയ്യാം.
പൂര്‍ണ്ണമായ ലിസ്റ്റ്
ഈ വര്‍ഷവും 193 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്ത് സിംഗപ്പൂര്‍ ആഗോള റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 190 സ്ഥലങ്ങളുമായി ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തും 189 സ്ഥലങ്ങളിലായി ജപ്പാന്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. പട്ടികയില്‍ ഏറ്റവും താഴെയായി ലോകത്തിലെ ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ട് അഫ്ഗാനിസ്ഥാനിന്റേതാണ്. 24 രാജ്യങ്ങളിലേക്കുള്ള പ്രവേശനം മാത്രമേ അനുവദിക്കുന്നുള്ളൂ.
Content Highlights: India Falls Passport Index