രഞ്ജിയിലെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി; ഇന്ത്യൻ ടീമിലേക്ക് അവകാശ വാദവുമായി ഇഷാന്‍ കിഷൻ

രഞ്ജി ട്രോഫിയുടെ പുതിയ സീസണിന്റെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറിയുമായി വരവറിയിച്ചിരിക്കുകയാണ് ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍ ഇഷാന്‍ കിഷൻ

രഞ്ജിയിലെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി; ഇന്ത്യൻ ടീമിലേക്ക് അവകാശ വാദവുമായി  ഇഷാന്‍ കിഷൻ
dot image

രഞ്ജി ട്രോഫിയുടെ പുതിയ സീസണിന്റെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറിയുമായി വരവറിയിച്ചിരിക്കുകയാണ് ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍ ഇഷാന്‍ കിഷൻ. തമിഴ്നാടിനെതിരെ നടക്കുന്ന മത്സരത്തിൽ ടീമിന്റെ വിക്കറ്റ് കീപ്പറും കൂടിയായ ഇഷാന്‍ 183 പന്തില്‍ 125 റണ്‍സുമായി ക്രീസിലുണ്ട്.

സെഞ്ച്വറിയോടെ ബി സി സി എക്ക് സിഗ്നൽ നൽകാനും ഇഷാന്‍ കിഷനായി. ഏറെ കാലമായി ഇന്ത്യൻ ടീമിന്റെ സെലക്ഷൻ റഡാറിൽ നിന്ന് താരം അപ്രത്യക്ഷമായിരുന്നു. 2023 ലാണ് കിഷൻ ഇന്ത്യയ്ക്ക് വേണ്ടി അവസാനമായി കളിച്ചത്. ശേഷം ബി സി സി എയുടെ വാർഷിക കരാറിൽ നിന്നും താരം പുറത്താക്കപ്പെട്ടിരുന്നു. ആഭ്യന്തര സീസണിലെ മിന്നും പ്രകടനത്തോടെ ടീമിൽ തിരികെ കേറി പറ്റാനാകും 27 കാരന്റെ ശ്രമം.

അതേ സമയം ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ജാര്‍ഖണ്ഡ് ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സെടുത്തിട്ടുണ്ട്. ഇഷാനൊപ്പം സഹില്‍ രാജ് (64) ക്രീസിലുണ്ട്. തമിഴ്‌നാടിന് വേണ്ടി ഗുര്‍ജപ്‌നീത് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ചന്ദ്രശേഖറിന് രണ്ട് വിക്കറ്റുണ്ട്. മലയാളി താരം സന്ദീപ് വാര്യര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

Content Highlights: Ishan Kishan slams unbeaten 125 on opening day, message to bcci

dot image
To advertise here,contact us
dot image