
ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പട്ടികയില്‍ മാറ്റം. ഇന്ത്യയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി പാകിസ്താൻ രണ്ടാമതെത്തി. ആദ്യ ടെസ്റ്റിൽ നിലവിലെ ചാംപ്യന്‍മാരായ 93 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് പാകിസ്താന് ഗുണം ചെയ്തത്.
അതേ സമയം ഓസ്‌ട്രേലിയയാണ് പട്ടികയില്‍ മുന്നില്‍. കളിച്ച മൂന്ന് ടെസ്റ്റിലും ജയിച്ച ഓസീസിന്റെ പോയിന്റ് ശതമാനം 100 ആണ്. 36 പോയിന്റും അവര്‍ക്കുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഓസീസ് തൂത്തുവാരിയിരുന്നു.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സര്‍ക്കിളിന്റെ പുതിയ സീസണില്‍ പാകിസ്താൻ കളിക്കുന്ന ആദ്യ ടെസ്റ്റ് മത്സരമായിരുന്നു ലാഹോറിലേത്. ഒരു മത്സരം ജയിച്ചതോടെ അവര്‍ക്കും 100 പോയിന്റ് ശതമാനമാണുള്ളത്. 12 പോയിന്റും പാകിസ്ഥാനുണ്ട്. പരമ്പരയില്‍ ഇനി ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്.
ശ്രീലങ്കയാണ് മൂന്നാം സ്ഥാനത്ത്. രണ്ട് മത്സരങ്ങള്‍ കളിച്ച ലങ്കയ്ക്ക് ഒരു സമനിലയും ഒരു ജയവുമാണുള്ളത്. ബംഗ്ലാദേശിനെതിരെയാണിത് . 66.67 പോയിന്റ് ശതമാനമാണ് ലങ്കയ്ക്ക്. 16 പോയിന്റും അക്കൗണ്ടിലുണ്ട്.
ഏഴ് മത്സരം പൂര്‍ത്തിയാക്കിയ ഇന്ത്യ നാലാം സ്ഥാനത്താണ്. ഇതില്‍ നാല് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും.52 പോയിന്റും 61.90 പോയിന്റ് ശതമാനമുണ്ട് ഇന്ത്യക്ക്. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് മത്സരങ്ങളും ജയിച്ച ടീം ഇന്ത്യക്ക് പോയിന്റ് ശതമാനം കൂട്ടാനായിരുന്നു. ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടെണ്ണത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. രണ്ട് മത്സരം തോല്‍ക്കുകയും ചെയ്തു. ഒന്ന് സമനിലയില്‍ അവസാനിക്കുകയായിരുന്നു.
Content Highlights: India overtakes Pakistan to fourth place; World Test Championship table