'മമിത 15 കോടി വാങ്ങുമായിരിക്കും, താഴെ വരുന്ന കമന്റുകള്‍ കാണണം…ആരോ ചെയ്തതിന് പഴി മൊത്തം എനിക്ക്'; മമിത ബൈജു

പ്രതിഫലം 15 കോടിയായി ഉയര്‍ത്തിയെന്നതാണ് തന്നെക്കുറിച്ച് കേട്ട ഏറ്റവും വലിയ ഗോസിപ്പെന്ന് നടി മമിത ബൈജു.

'മമിത 15 കോടി വാങ്ങുമായിരിക്കും, താഴെ വരുന്ന കമന്റുകള്‍ കാണണം…ആരോ ചെയ്തതിന് പഴി മൊത്തം എനിക്ക്'; മമിത ബൈജു
dot image

പ്രതിഫലം 15 കോടിയായി ഉയര്‍ത്തിയെന്നതാണ് തന്നെക്കുറിച്ച് കേട്ട ഏറ്റവും വലിയ ഗോസിപ്പെന്ന് നടി മമിത ബൈജു. ആരോ ചെയ്തതിന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പഴി പറയുന്നതെന്നും അതിന്റെ താഴെ വരുന്ന കമന്റുകൾ കാണണമെന്നും നടി പറഞ്ഞു. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമിത ഇക്കാര്യം പറഞ്ഞത്.

'ഞാന്‍ എന്നെപ്പറ്റി കേട്ട ഏറ്റവും വലിയ ഗോസിപ്പ് ഈ അടുത്ത് വന്ന 15 കോടി പ്രതിഫലമാണ്. അവര്‍ ഇങ്ങനെ ഓരോ സാധനങ്ങളിടും. ചുമ്മാ ഓരോ നമ്പര്‍ ഇടുകയാണ്. മമിത ഒരു പതിനഞ്ച് കോടി വാങ്ങുമായിരിക്കും, കിടക്കട്ടെ എന്നാകും കരുതുന്നത്. അതിന്റെ താഴെ വരുന്ന കമന്റുകള്‍ കാണണം. ഇവള്‍ ആരാണ് ഇത്രയുമൊക്കെ വാങ്ങാന്‍ എന്നാണ്. ആരോ ചെയ്തതിന് പഴി മൊത്തം നമുക്കും', മമിത പറഞ്ഞു.

അതേസമയം, തമിഴിലെ മുന്‍നിര നായികയിലേക്കുള്ള മമിതയുടെ ആദ്യ ചവിട്ടുപടിയാകും പ്രദീപ് രംഗനാഥനൊപ്പം അഭിനയിക്കുന്ന ഡ്യൂഡ് എന്ന സിനിമ. റൊമാൻസിന് റൊമാൻസ്, ആക്ഷന് ആക്ഷൻ, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷൻ എല്ലാം കൊണ്ടും ഒരു ടോട്ടൽ യൂത്ത് കാർണിവൽ തന്നെയാകും 'ഡ്യൂഡ്' എന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചന. ചിത്രം ഒക്ടോബർ 17ന് തിയേറ്ററുകളിലെത്തും.

കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ. വിജയ്, സൂര്യ തുടങ്ങി തമിഴ് സിനിമയിലെ വലിയ താരങ്ങള്‍ക്കൊപ്പമുള്ള സിനിമകളാണ് മമിതയുടേതായി അണിയറയിലുള്ളത്.

Content Highlights: Mamitha Baiju talks about gossips on her remuneration for acting

dot image
To advertise here,contact us
dot image