പാകിസ്താന് മഴ തിരിച്ചടിയായി; വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരം ഉപേക്ഷിച്ചു

മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പോയിന്റ് പങ്കിട്ടു

പാകിസ്താന് മഴ തിരിച്ചടിയായി; വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരം ഉപേക്ഷിച്ചു
dot image

മഴ വില്ലനായി എത്തിയതോടെ വനിതാ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള പോരാട്ടം ഉപേക്ഷിച്ചു. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തില്‍ മഴയെ തുടര്‍ന്ന് മത്സരം നേരത്തെ 31 ഓവറാക്കി ചുരുക്കിയിരുന്നു. മത്സരം 25 ഓവറായപ്പോഴാണ് മഴയെത്തിയത്. പിന്നീട് ഓവര്‍ വെട്ടിചുരുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 31 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 133 റണ്‍സെടുത്തത്. 33 റണ്‍സ് നേടിയ ചാര്‍ലി ഡീനാണ് ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് നേടിയ ക്യാപ്റ്റന്‍ ഫാത്തിമ സനയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.

വീണ്ടും മഴ എത്തിയതോടെ ഡിഎൽഎസ് മഴനിയമപ്രകാരം പാകിസ്താന്‍റെ വിജയലക്ഷ്യം 113 ആക്കി വെട്ടിചുരുക്കി. എന്നാൽ മറുപടി ബാറ്റിങ്ങിനെത്തിയ പാകിസ്താന്‍ 6.4 ഓവറില്‍ 34 റണ്‍സെത്തിയതും വീണ്ടും മഴ പെയ്തു. ഇതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഒൻപത് റൺസെടുത്ത് മൂനീബ അലിയും 19 റൺസെടുത്ത് ഒമൈമ സൊഹൈലുമായിരുന്നു ക്രീസില്‍. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പോയിന്റ് പങ്കിട്ടു.

Content Highlights: Women's World Cup: Rain abandons England vs Pakistan clash in Colombo, teams share points

dot image
To advertise here,contact us
dot image