കാഴ്ചയ്ക്ക് പ്രശ്‌നമുണ്ടാക്കുന്നു... ഒപ്പം ഓക്കാനവും!; ചില തലവേദനകളിൽ കരുതൽ വേണം

തലവേദന മാറാതെ തുടരുന്നതും അത് അവസ്ഥ കൂടുതൽ മോശമാക്കുകയും ചെയ്താൽ ഉടനടി ചികിത്സ തേടുക

കാഴ്ചയ്ക്ക് പ്രശ്‌നമുണ്ടാക്കുന്നു... ഒപ്പം ഓക്കാനവും!; ചില തലവേദനകളിൽ കരുതൽ വേണം
dot image

ഉയർന്ന രക്തസമ്മർദം എന്ന് കേൾക്കുമ്പോഴെ ആദ്യം ഓർമവരിക, തലവേദനയെ കുറിച്ചായിരിക്കും അല്ലേ? ധമനികളിലെ രക്തസമ്മർദം അധികരിക്കുന്ന അവസ്ഥയാണിത്. ഹൈപ്പർ ടെൻഷനെന്ന് വിളിക്കുന്ന ഈ അവസ്ഥയെ സൈലന്റ് കില്ലറെന്നും പറയാറുണ്ട്. കാരണം ഇത്തരം അവസ്ഥയുള്ളവർക്ക് ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള ലക്ഷണങ്ങളൊന്നും ഉണ്ടാവില്ല. ഇക്കാരണത്താൽ തന്നെ രോഗം എന്തെന്ന് തിരിച്ചറിയാനും വൈകും. അപ്പോഴേക്കും പല അവയങ്ങളെയും ഈ അവസ്ഥ മോശമായി ബാധിച്ചിട്ടുണ്ടാവും.

ഹൃദയസംബന്ധമായ അസുഖങ്ങൾ, സ്‌ട്രോക്ക്, വൃക്കയ്ക്ക് പ്രശ്‌നങ്ങൾ മറ്റ് ഗൗരവതരമായ രോഗങ്ങൾക്കെല്ലാം ഇത് വഴിവെയ്ക്കും. അമിത രക്തസമ്മർദത്തിന് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങളിലൊന്ന് തലവേദനയാണ്. ഹൈപ്പർടെൻഷൻ ഉണ്ടാവുമ്പോൾ രക്തത്തിൻ്റെ സമ്മർദ്ദത്തിലുണ്ടാവുന്ന മാറ്റം തലച്ചോറിലെ രക്തകുഴലുകളിൽ അധിക സമ്മർദം ഉണ്ടാക്കും. ഇത് രക്തകുഴലുകൾ വലിയാൻ ഇടയാക്കും. ചിലപ്പോൾ രക്തകുഴലുകൾ പൊട്ടാനും സാധ്യതയുണ്ട്. ഈ അസ്വസ്ഥത വേദനയ്ക്ക് കാരണമാകും. മിക്കപ്പോഴും അത് തലയ്ക്ക് പിറകിലായിട്ടാവും ഉണ്ടാവുക. ഇത്തരത്തിലുള്ള തലവേദന ഹൈപ്പർടെൻഷൻ ഉള്ളവരിലാണ് സാധാരണയായി കാണപ്പെടുകയെന്ന് ഗുരുഗ്രാമിലെ മരേൻജോ ഏഷ്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ ആൻഡ് സ്‌പൈൻ ചെയർമാൻ ഡോ പ്രവീൺ ഗുപ്ത പറയുന്നു.

വളരെ അപകടകരമായ അവസ്ഥയാണ് ഇതെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. ഗുരുതരമായ അമിതരക്തസമ്മർദ്ദം ഹൈപ്പർടെൻസീവ് ക്രൈസിസ് എന്നാണ് പറയപ്പെടുന്നത്. ഈ അവസ്ഥയിൽ തലവേദന കൂടുതൽ കഠിനമാകും. ഒപ്പം കാഴ്ചയ്ക്ക് തടസമുണ്ടാകുക, ഓക്കാനം എന്നീ അവസ്ഥയിലെത്തും. നീണ്ടുനിൽക്കുന്ന തലവേദന , ഹൈപ്പർടെൻസീവ് ക്രൈസിസിനെ സൂചിപ്പിക്കുന്നതാവാണ് സാധ്യത കൂടുതൽ. ഇത് വളരെ അപകടകരമാണ്. ഹൃദയാഘാതം, പക്ഷാഘാതം, അവയങ്ങൾക്ക് അപകടരമായ അവസ്ഥയിലാക്കുക എന്നിവ ഇതിനെ തുടർന്ന് സംഭവിക്കാം. ഇത്തരം തലവേദന കണ്ടില്ലെന്ന് നടിക്കുന്നത് ജീവന് തന്നെ ഭീഷണിയാവുമെന്ന മുന്നറിയിപ്പും ഡോ. പ്രവീൺ ഗുപ്ത നൽകുന്നുണ്ട്.

അപകടകരമായ അമിത രക്തസമ്മർദ്ദത്തിന്റെ അടയാളമാണോ തലവേദന?

എപ്പോഴും അങ്ങനെ ആയിരിക്കണമെന്നില്ല. രക്തസമ്മർദ്ദം കുറവായവർക്ക് അല്ലെങ്കിൽ മിതമായ രീതിയിൽ ഉയർന്ന രക്തസമ്മർദം ഉള്ളവർക്ക് ചിലപ്പോൾ തലവേദനയെ ഉണ്ടാവാറില്ല. എന്നാൽ പെട്ടെന്ന് ഉണ്ടാവുന്ന അതിശക്തമായ തലവേദന അല്ലെങ്കിൽ തലയിലൊരു സ്പന്ദനത്തിനൊപ്പമുണ്ടാകുന്ന തലവേദന അതിന് പിന്നാലെയുണ്ടാവുന്ന തലകറക്കം, കാഴ്ചയിലെ മങ്ങൽ, മൂക്കിൽ നിന്നും രക്തം വരുന്ന അവസ്ഥ എന്നിവ അപകടകരമായ അമിത രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാം. അമിതരക്തസമ്മർദ്ദമണോ ഈ തലവേദനയ്ക്ക് പിന്നിലെന്ന് വ്യക്തമാവാൻ നിരന്തരമായ പരിശോധന നടത്തിയെ തീരുവെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • നിരന്തരം ശ്രദ്ധിക്കുക
  • രക്തസമ്മർദ്ദം സ്ഥിരമായി പരിശോധിക്കുക
  • ഇതിൽ വരുന്ന ഉയർച്ച താഴ്ചകൾക്ക് ശ്രദ്ധ കൊടുക്കുക
  • ഇത് വഴി ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ കൊണ്ടുവരിക
  1. ആരോഗ്യകരമായ ഭക്ഷണക്രമം
  2. സോഡിയം കുറവുള്ള ഭക്ഷണക്രമം, പഴങ്ങൾ , പച്ചക്കറികൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകളെല്ലാം ഡയറ്റിലുണ്ടാകണം
  3. Dietary Approaches to Stop Hypertension എന്ന ഭക്ഷണ ക്രമമാണ് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ ഉത്തമം
  1. വെള്ളം നന്നായി കുടിക്കുക
  2. ശരീരത്തിലെ ജലാംശം കുറയുന്നത് തലവേദന ക്ഷണിച്ച് വരുത്തും
  3. ദിവസവും മതിയായ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
  1. വ്യായാമം മുടക്കരുത്
  2. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ രീതിയിൽ വ്യായാമം ചെയ്യണം. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും
  3. അടുപ്പിച്ചുണ്ടാകുന്ന തലവേദന കുറയ്ക്കും
  1. സമ്മർദ്ദം മാനേജ് ചെയ്യുക
  2. ധ്യാനം, മൈൻഡ്ഫുൾനെസ്, യോഗ എന്നിവയിലൂടെ സമ്മർദ്ദത്തെ തടഞ്ഞുനിർത്താം.
  1. മദ്യപാനം - കഫീൻ എന്നിവ നിയന്ത്രിക്കാം
  2. ഇവ രണ്ടും രക്തസമ്മർദ്ദം വർധിപ്പിക്കാൻ ഇടയാക്കും

തലവേദന മാറാതെ തുടരുന്നതും അത് അവസ്ഥ കൂടുതൽ മോശമാക്കുകയും ചെയ്താൽ ഉടനടി ചികിത്സ തേടുക. മടി കാട്ടരുത്.

(ശ്രദ്ധിക്കുക: ഈ ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്. പ്രൊഫണല്‍ മെഡിക്കല്‍ നിര്‍ദേശത്തിന് പകരമല്ല. നിങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുണ്ടാവുന്ന സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഡോക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശം തേടുക)


Content Highlight: Severe headache is a symptom of High Blood Pressure

dot image
To advertise here,contact us
dot image