
സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും 2027 ഏകദിന ലോകകപ്പ് കളിക്കുമോ? ഏറെക്കാലമായി ഇന്ത്യയുടെ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ചോദ്യമാണിത്. ഇപ്പോള്‍ പ്രഖ്യാപിച്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ടീമില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെ ഈ ചര്‍ച്ചകള്‍ വീണ്ടും ക്രിക്കറ്റ് സര്‍ക്കിളുകളില്‍ ചൂടുപിടിക്കുകയാണ്. ഇപ്പോഴിതാ ഇതില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍.
2027 ഏകദിന ലോകകപ്പില്‍ രോഹിത്തും വിരാടും കളിക്കുമെന്ന് ഉറപ്പില്ലെന്നാണ് അഗാര്‍ക്കര്‍ മാധ്യമങ്ങളോട് പറഞ്ഞത്. 'ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളാണ് രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളവരാണ്. അവര്‍ ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി റണ്‍സ് നേടുന്നതും ടീമില്‍ അവരുടെ ലീഡര്‍ഷിപ്പ് റോളുകള്‍ നിലനിര്‍ത്തുന്നതും തുടരുമെന്നും പ്രതീക്ഷിക്കുന്നു', അഗാര്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Ajit Agarkar said, “Both Rohit Sharma and Virat Kohli are non committal about the 2027 World Cup”. pic.twitter.com/B8Dxzn8a92
— Mufaddal Vohra (@mufaddal_vohra) October 4, 2025
രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും നിലവില്‍ ട്വന്റി20യില്‍ നിന്നും ഏകദിനത്തില്‍ നിന്നും വിരമിച്ച് കഴിഞ്ഞു. ഏകദിന ലോകകപ്പ് കളിക്കുകയാണ് 37കാരനായ കോഹ്‌ലിയുടേയും 38കാരനായ രോഹിത് ശര്‍മയും ലക്ഷ്യമിടുന്നത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഉള്‍പ്പെടെയുള്ള കോഹ്‌ലിയുടേയും രോഹിത്തിന്റേയും പ്രകടനം നോക്കിയാവും ഇവരുടെ ഏകദിനത്തിലെ ഭാവി നിര്‍ണയിക്കുക.
Content Highlights: Ajit Agarkar’s BIG statement on Rohit Sharma, Virat Kohli’s 2027 World Cup chances