
കിട്ടുന്ന അവസരങ്ങളിലെല്ലാം മികച്ച പ്രകടനം, നയിക്കുന്ന ടീമിനെയെല്ലാം നേട്ടങ്ങളിലെത്തിക്കുക, മികച്ച ബാറ്റിങ്, കഴിഞ്ഞ കുറച്ച് കാലമായി ശ്രേയസ് അയ്യർ മികച്ച പ്രകടനമാണ് ക്രിക്കറ്റിൽ പുറത്തെടുക്കുന്നത്. എന്നാൽ താരത്തെ ഏഷ്യാ കപ്പ് ടീമിൽ നിന്നും തഴഞ്ഞിരപുന്നു. താരത്തെ ഒഴിവാക്കിയതിൽ ഒരുപാട് വിമർശനങ്ങൾ അന്ന് ഉയർന്നു. എന്നാൽ ഇപ്പോഴിതാ താരത്തിന് അർഹിച്ച് പരിഗണന നൽകുകയാണ് ഇന്ത്യൻ ടീം. ഓസ്‌ട്രേലിയക്കെതിരെയുള്ള ഇന്ത്യൻ ഏകദിന, ടി-20 ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഏകദിന ടീമിന്റെ ഉപനായകനായി തിരഞ്ഞെടുത്തത് അയ്യരെയാണ്.
തലമുറമാറ്റത്തിന്റെ ഭാഗമായി രോഹിത് ശർമക്ക് പകരം ശുഭ്മാൻ ഗില്ലിനെ ഇന്ത്യൻ ടീം ഏകദിന നായകനാക്കി. പഞ്ചാബ് കിങ്‌സിനെ മികച്ച രീതിയിൽ നയിച്ച് ഫൈനൽ വരെ എത്തിച്ച അയ്യരാണ് ടീമിന്റെ ഉപനായകൻ. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിലാണ് അയ്യർ അവസാനമായി ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയത്. ഏഷ്യാ കപ്പിൽ അവസരം നൽകാത്തത്തിൽ സെലക്ഷൻ കമ്മിറ്റിക്ക് നേരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു.
ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.
ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഏകദിന ടി-20 പരമ്പരക്കുള്ള സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശർമയെ ഏകദിന നായകസ്ഥാനത്ത് നിന്നും മാറ്റി. ടെസ്റ്റ് നായകൻ ശുഭ്മാൻ ഗിൽ തന്നെയാണ് ഇന്ത്യൻ ടീമിനെ ഏകദിനത്തിൽ നയിക്കുക. ഏകദിനത്തിൽ പരിക്കേറ്റ് ഋഷഭ് പന്ത് ടീമിലില്ല. രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ധ്രുവ് ജൂറലിനാണ് ഇടം ലഭിച്ചത്. ശ്രേയസ് അയ്യർ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനാകും.
പരിക്കേറ്റ ഹാർദിക് പാണ്ഡ്യക്ക് പകരം ഏകദിന-ടി 20 ടീമിൽ നിതീഷ് കുമാർ റെഡ്ഡി ഇടം നേടി. അതേസമയം സഞ്ജു ടി-20 ടീമിൽ തുടരും.
ഏകദിന ടീം- രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ) , ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, കെഎൽ രാഹുൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജൂറലും, യശ്വസ്വ ജയ്‌സ്വാൾ.
ടി-20 ടീം- സൂര്യകുമാർ യാദവ് ( ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ, റിങ്ക സിങ്, വാഷിങ്ടൺ സുന്ദർ.
Content Highlights- Shreyas Iyer is to be vice captain of Indian Cricket team