സ്വകാര്യത ലംഘിച്ചു; അനുവാദമില്ലാതെ യുവതിയുടെ ചിത്രം പകര്‍ത്തിയതിന് 30,000 ദിര്‍ഹം പിഴ

പ്രതിയ്‌ക്കെതിരെ യുവതി അബുദാബി ക്രിമിനല്‍ കോടതിയെ സമീപിച്ചിരുന്നു.

സ്വകാര്യത ലംഘിച്ചു; അനുവാദമില്ലാതെ യുവതിയുടെ ചിത്രം പകര്‍ത്തിയതിന് 30,000 ദിര്‍ഹം പിഴ
dot image

അനുവാദമില്ലാതെ യുവതിയുടെ ചിത്രം പകര്‍ത്തിയ യുവാവിനെതിരെ വിവിധ ഘട്ടങ്ങളിലായി 30,000 ദിര്‍ഹം (ഏകദേശം 6.7 ലക്ഷം രൂപ) പിഴ ചുമത്തി അബുദാബി കോടതി. യുവതിയുടെ സ്വകാര്യത ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിധി.

തന്റെ അനുവാദമില്ലാതെ ചിത്രം പകര്‍ത്തിയതിന് പ്രതിയ്‌ക്കെതിരെ യുവതി അബുദാബി ക്രിമിനല്‍ കോടതിയെ സമീപിച്ചിരുന്നു. കേസില്‍ പ്രതിയ്ക്ക് 10,000 ദിര്‍ഹം പിഴ വിധിച്ചിരുന്നു. ശേഷം, യുവാവായ പ്രതിയ്‌ക്കെതിരെ അബുദാബി ഫാമിലി,സിവില്‍ & അഡ്മിനിട്രേറ്റീവ് കോടതിയില്‍ പരാതിക്കാരി സിവില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. കേസില്‍ 20,000 ദിര്‍ഹവും യുവതിയുടെ കോടതി ചിലവ് കൂടി വഹിക്കാനും ഉത്തരവിട്ടു. അങ്ങനെ പ്രതി മൊത്തം 30,000 ദിര്‍ഹം പിഴയായി നല്‍കണം.

dot image
To advertise here,contact us
dot image