സഞ്ജുവിന് ടി20 തന്നെ ശരണം; ഏകദിനത്തിൽ പന്തിന് പകരം ടീമിലെത്തിയത് ധ്രുവ് ജുറൽ

രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ധ്രുവ് ജൂറലിനാണ് ഇടം ലഭിച്ചത്.

സഞ്ജുവിന് ടി20 തന്നെ ശരണം; ഏകദിനത്തിൽ പന്തിന് പകരം ടീമിലെത്തിയത് ധ്രുവ് ജുറൽ
dot image

ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഏകദിന ടി-20 പരമ്പരക്കുള്ള സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശർമയെ ഏകദിന നായകസ്ഥാനത്ത് നിന്നും മാറ്റി. ടെസ്റ്റ് നായകൻ ശുഭ്മാൻ ഗിൽ തന്നെയാണ് ഇന്ത്യൻ ടീമിനെ ഏകദിനത്തിൽ നയിക്കുക. ഏകദിനത്തിൽ പരിക്കേറ്റ റിഷഭ് പന്ത് ടീമിലില്ല. യശ്വസി ജയ്‌സ്വാൾ ഏകദിന ടീമിൽ തിരിച്ചെത്തി.

രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ധ്രുവ് ജൂറലിനാണ് ഇടം ലഭിച്ചത്. ഇപ്പോൾ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനമാണ് ജുറലിന് അവസരമൊരുക്കിയത്. അതേ സമയം സഞ്ജു ടി 20 ടീമിൽ തുടരും.


ശ്രേയസ് അയ്യർ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനാകും. പരിക്കേറ്റ ഹാർദിക് പാണ്ഡ്യക്ക് പകരം ഏകദിന-ടി 20 ടീമിൽ നിതീഷ് കുമാർ റെഡ്ഡി ഇടം നേടി.

ഏകദിന ടീം- രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ) , ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, കെഎൽ രാഹുൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറൽ , യശ്വസി ജയ്‌സ്വാൾ.

ടി-20 ടീം- സൂര്യകുമാർ യാദവ് ( ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ, റിങ്ക സിങ്, വാഷിങ്ടൺ സുന്ദർ.

Content Highlights- Sanju sasmon relief only in T20; Dhruv Jural replaces Pant in ODIs

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us