സഞ്ജുവിനെ പുറത്താക്കിയ കാരണം പറഞ്ഞ് അഗാർക്കർ; ഇത് അന്യായമെന്ന് ആരാധകർ; പ്രതിഷേധം

ഋഷഭ് പന്തിന് പരിക്കേറ്റ സാഹചര്യത്തിൽ മലയാളി വിക്കറ്റ് കീപ്പറായ സഞ്ജു സാംസൺ ആ സ്ഥാനത്തേക്ക് എത്തുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.

സഞ്ജുവിനെ പുറത്താക്കിയ കാരണം പറഞ്ഞ് അഗാർക്കർ; ഇത് അന്യായമെന്ന് ആരാധകർ; പ്രതിഷേധം
dot image

ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ കളിക്കുന്നത്. ഇന്ത്യൻ ഏകദിന സ്‌ക്വാഡിലേക്ക് വിരാട് കോഹ്ലിയും രോഹിത് ശർമയും ഉൾപ്പെട്ടിട്ടുണ്ട്. രോഹിത് ശർമയെ നായകസ്ഥാനത്ത് നിന്നും മാറ്റി ശുഭ്മാൻ ഗില്ലാണ് ഇന്ത്യൻ ഏകദിന ടീമിന്റെ നായകനായി എത്തുന്നത്.

ഋഷഭ് പന്തിന് പരിക്കേറ്റ സാഹചര്യത്തിൽ മലയാളി വിക്കറ്റ് കീപ്പറായ സഞ്ജു സാംസൺ ആ സ്ഥാനത്തേക്ക് എത്തുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ രണ്ടാം വിക്കറ്റ് കീപ്പറായ ധ്രുവ് ജൂറലാണ് ടീമിലെത്തിയത്. ടി-20 ടീമിൽ സ്ഞ്ജു തുടരുമ്പോളും ഏകദിനത്തിൽ അവസരം ലഭിച്ചില്ല.

സഞ്ജു ഏകദിനത്തിൽ ഒരു ടോപ് ഓർഡർ ബാറ്ററായത് കൊണ്ടാണ് അവസരം നൽകാത്തത് എന്നായിരുന്നു മുൻ ഇന്ത്യൻ താരവും സെലക്ടറുമായ അജിത് അഗാർക്കർ പറഞ്ഞത്. ഏകദിനത്തിലെ അവസാന മത്സരത്തിൽ സെഞ്ച്വറി തികക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. താരത്തെ ടീമിലെത്തിക്കാത്തതിൽ ഇന്ത്യൻ സെലക്ടറെ ആരാധകർ വിമർശിക്കുന്നുണ്ട്. കോച്ച് ഗൗതം ഗംഭീറിനെയും ആരാധകർ വിമർശിക്കുന്നുണ്ട്.

ടി-20യിൽ ടോപ് ഓർഡറിൽ തിളങ്ങിയിരുന്ന സഞ്ജുവിനെ അവിടെ നിന്നും മാറ്റി മധ്യനിരയിൽ ബിസിസിഐക്ക് ബുദ്ധിമുട്ടില്ലെന്നും എന്നാൽ ഏകദിനത്തിൽ അതിന്റെ നേരെ വിപരീതം കാണിക്കുവാനും അവർക്ക് മടിയില്ലെന്നും ആരാധകർ കുറിച്ചു. ഏകദിനത്തിൽ വെറും മൂന്ന് തവണയാണ് സഞജു ടോപ് ഓർഡറിൽ ബാറ്റ് വീശിയത്.

ഏകദിനത്തിൽ ബാറ്റ് ചെയ്ത 14 ഇന്നിങ്‌സിൽ നിന്നും 55 ശരാശരിയിൽ 100നടുത്ത സ്‌ട്രൈക്ക് റേറ്റിൽ (510 റൺസ്) ബാറ്റ് വീശുന്ന സഞ്ജുവിന് അവസരം നിഷേധിക്കുന്നത് തികച്ചും അന്യായമാണ്. ഏഷ്യാ കപ്പ് ടി-20യിൽ മധ്യനിരയിൽ ബാറ്റ് വീശിയ സഞ്ജു ഫൈനലിലടക്കം മോശമല്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു.

Content Highlights- Fans Slams Ajit Agarkar for his lame Excuses for Sanju Samson Exclusion

dot image
To advertise here,contact us
dot image