പ്രായം വെറും നമ്പര്‍; കരീനയുടെ ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി പരിശീലകൻ

കരീന കപൂറിന്റെ ഫിറ്റ്‌നസ് പരിശീലകനായ മഹേഷ് ഘനേക്കര്‍ പങ്കുവച്ച കരീനയുടെ വര്‍ക്ക്ഔട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

പ്രായം വെറും നമ്പര്‍; കരീനയുടെ ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി പരിശീലകൻ
dot image

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ എപ്പോഴും ആരാധകര്‍ക്ക് പ്രചോദനമാകാറുള്ള താരമാണ് കരീന കപൂര്‍. സൈസ് സീറോ ഫിഗര്‍ മുതല്‍ ഫിറ്റ്‌നസിലെ എല്ലാ മാറ്റങ്ങളും ആളുകളിലേക്ക് ആദ്യം എത്തിക്കുന്നതില്‍ ഒരാളാണ് കരീന കപൂര്‍. ഇപ്പോഴിതാ കരീന കപൂറിന്റെ ഫിറ്റ്‌നസ് പരിശീലകനായ മഹേഷ് ഘനേക്കര്‍ പങ്കുവച്ച കരീനയുടെ വര്‍ക്ക്ഔട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വാള്‍ സപ്പോര്‍ട്ട് എക്‌സസൈസില്‍ സിംഗിള്‍ ലെഗ് ഹോപ്പ് ചെയ്യുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഒരു കാല്‍ ചുമരില്‍ ചാരി മറ്റേകാലില്‍ ചാടുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഈ വ്യായാമം പ്രധാനമായും സിംഗിള്‍-ലെഗ് ബാലന്‍സ്, കണങ്കാലിൻ്റെ കരുത്ത്, പ്ലയോമെട്രിക് പവര്‍ എന്നിവ മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിംഗിള്‍ ലെഗ് ഹോപ്പിംഗ് പേശികളെ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നതിനും സന്തുലിതാവസ്ഥയും സ്ഥിരതയും മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു വര്‍ക്ക് ഔട്ടാണ്.

ഈ വ്യായാമത്തിന്റെ പ്രധാനഗുണങ്ങള്‍

  • നിങ്ങളുടെ കാലിലെ പേശികള്‍, ഗ്ലൂട്ടുകള്‍, ഹാംസ്ട്രിംഗുകള്‍, ക്വാഡ്രിസെപ്‌സ്, കാള്‍ഫ് പേശികള്‍ എന്നിവയെ ശക്തിപ്പെടുത്തുന്നു.
  • കോര്‍ പേശികളെ സജീവമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
  • നിങ്ങളുടെ ടെന്‍ഡോണുകളുടെ ഇലാസ്തികതയും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുകയും കണങ്കാലിനും കാല്‍മുട്ട് സന്ധികൾക്കും കരുത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
  • നടത്തം, ഓട്ടം, ചാട്ടം തുടങ്ങിയ ചലനങ്ങള്‍ മെച്ചപ്പെടുത്തുന്നു.
  • നിങ്ങളുടെ പാദങ്ങള്‍, കണങ്കാലുകള്‍, ഇടുപ്പുകള്‍, കോര്‍ എന്നിവയിലെ പേശികളെ സ്ഥിരപ്പെടുത്തുന്നു, ഇത് സന്തുലിതാവസ്ഥയും സ്ഥിരതയും നിലനിര്‍ത്തുന്നതിന് നല്ലതാണ്.

Content Highlights: Fitness scecret of Kareena Kapoor

dot image
To advertise here,contact us
dot image