സഞ്ജുവിന് സ്ഥാനക്കയറ്റം കിട്ടുമോ?; ഏഷ്യ കപ്പിൽ ഒമാനെതിരെ ഇന്ന് ഇന്ത്യ

പ്രാധാന്യം കുറഞ്ഞ മത്സരത്തിന് ഇറങ്ങുമ്പോൾ ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനെ കുറിച്ചാണ് ആരാധകരുടെ ആകാംക്ഷ.

സഞ്ജുവിന് സ്ഥാനക്കയറ്റം കിട്ടുമോ?; ഏഷ്യ കപ്പിൽ ഒമാനെതിരെ ഇന്ന് ഇന്ത്യ
dot image

ഏഷ്യാ കപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇന്ന് ഒമാനെ നേരിടാൻ ഒരുങ്ങി ടീം ഇന്ത്യ. യുഎഇ, പാകിസ്താൻ എന്നീ ടീമുകൾക്കെതിരെ ജയിച്ച് സൂപ്പർ 4 റൗണ്ട് ഉറപ്പാക്കിയ ഇന്ത്യയ്‌ക്ക് ഒമാനെതിരെയുള്ള മത്സരം സന്നാഹം മാത്രമാകും.

പ്രധാന്യം കുറഞ്ഞ മത്സരത്തിന് ഇറങ്ങുമ്പോൾ ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനെ കുറിച്ചാണ് ആരാധകരുടെ ആകാംക്ഷ. മലയാളി താരം സഞ്ജു സാംസണിന് ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം നൽകുമോ എന്നതും കണ്ടറിയേണ്ടതാണ്. ആദ്യ രണ്ട് മത്സരത്തിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല.


ആദ്യ രണ്ടു മത്സരങ്ങളിലും താരതമ്യേന ചെറിയ സ്കോർ ചേസ് ചെയ്‌താണ് ഇന്ത്യ ജയിച്ചത്.

ഒമാൻ ബാറ്റിങ് ലൈനപ്പ് ഇന്ത്യയുടെ ബോളിങ് നിരയ്ക്ക് വെല്ലുവിളിയാകില്ല. ജസ്പ്രീത് ബുമ്രയ്‌ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് സൂചനയുണ്ട്. ബുമ്ര കളിക്കുന്നില്ലെങ്കിൽ അർഷ്ദീപ് സിങ്ങിന് അവസരം ലഭിച്ചേക്കും.

Content Highlights: Will Sanju get a promotion?; India to face Oman in Asia Cup today

dot image
To advertise here,contact us
dot image