പാലക്കാട് ചന്ദ്രനഗറില്‍ 13 കാരനെ കാണാതായി

ലയണ്‍സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഹര്‍ജിത് പത്മനാഭനെയാണ് കാണാതായത്

പാലക്കാട് ചന്ദ്രനഗറില്‍ 13 കാരനെ കാണാതായി
dot image

പാലക്കാട്: പാലക്കാട് ചന്ദ്രനഗറില്‍ 13 കാരനെ കാണാതായി. പാലക്കാട് ലയണ്‍സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഹര്‍ജിത് പത്മനാഭനെയാണ് കാണാതായത്. രാവിലെ സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു ഹര്‍ജിത്. പിന്നീട് കാണാതാകുകയായിരുന്നു.

സംഭവത്തില്‍ പാലക്കാട് കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാണാതായ സമയം കുട്ടി സ്‌കൂള്‍ യൂണിഫോമാണ് ധരിച്ചിരുന്നത്. കണ്ടു കിട്ടുന്നവര്‍ അറിയിക്കേണ്ട നമ്പര്‍: 9497987148, 9497980607

Content Highlights- 13 years old boy missing from palakkad

dot image
To advertise here,contact us
dot image