'സ്പോർട്സും ജീവിതവും ഇങ്ങനെയാണ്, തിരിച്ചുവരും'; തോൽവിയിൽ പ്രതികരണവുമായി നീരജ് ചോപ്ര

കരിയറിലെ ബെസ്റ്റ് പ്രകടനവുമായി നാലാം സ്ഥാനത്തെത്തിയ സച്ചിൻ യാദവിനെ നീരജ് അഭിനന്ദിച്ചു.

'സ്പോർട്സും ജീവിതവും ഇങ്ങനെയാണ്, തിരിച്ചുവരും'; തോൽവിയിൽ പ്രതികരണവുമായി നീരജ് ചോപ്ര
dot image

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ എട്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി നീരജ് ചോപ്ര. 'സ്പോർട്സും ജീവിതവും ഇങ്ങനെയാണെന്നും തിരിച്ചുവരുമെന്നും നീരജ് പറഞ്ഞു. കരിയറിലെ ബെസ്റ്റ് പ്രകടനവുമായി നാലാം സ്ഥാനത്തെത്തിയ സച്ചിൻ യാദവിനെ നീരജ് അഭിനന്ദിച്ചു. ജാവലിനിൽ ഇന്ത്യയുടെ ഭാവി ഭദ്രമാണെന്ന് സച്ചിൻ തെളിയിച്ചുവെന്നും നീരജ് കൂട്ടിച്ചേർത്തു.

ഇത്തരമൊരു പരാജയം ആദ്യമായിട്ടാണ് സംഭവിക്കുന്നതെന്നും അതിന് തന്റെ നടുവേദന പ്രധാന കാരണമായെന്നും നീരജ് ചോപ്ര വ്യക്തമാക്കി. മത്സരത്തില്‍ അഞ്ച് ശ്രമത്തില്‍ ഫൗളടക്കം വന്നതോട് കൂടി എട്ടാം സ്ഥാനത്തേക്ക് നീരജ് തള്ളപ്പെട്ടിരുന്നു. ആദ്യ അഞ്ച് ശ്രമങ്ങളില്‍ 83.65 മീറ്റര്‍, 84.03 മീറ്റര്‍, ഫൗള്‍, 82.63 മീറ്റര്‍, ഫൗള്‍ എന്നിങ്ങനെയാണ് നീരജിന്റെ പെര്‍മോന്‍സ്.

നിലവിലെ ജേതാവായ നീരജ് ആദ്യ ശ്രമത്തില്‍ തന്നെ 84.95 മീറ്റര്‍ എറിഞ്ഞായിരുന്നു നേരിട്ടുള്ള യോഗ്യതാ മാര്‍ക്ക് നേടിയിരുന്നത്. മറ്റൊരു ഇന്ത്യന്‍ താരമായ സച്ചിന്‍ യാദവ് 86.27 മീറ്റര്‍ എറിഞ്ഞ് നാലാം സ്ഥാനത്തെത്തി. ട്രിനിഡാഡ് താരം കെഷ്ററോണ്‍ വാള്‍കോട്ട് (88.16 മീറ്റര്‍), ഗ്രനഡ താരം ആന്‍ഡേഴ്സണ്‍ പീറ്റേഴ്സണ്‍ (87.38 മീറ്റര്‍), യു.എസ്.എ യുടെ കുര്‍ടിസ് തോംസണ്‍ (86.67) മീറ്റര്‍ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനത്തുള്ളത്.

Content Highlights: neeraj chopra reaction world athletics championship lose

dot image
To advertise here,contact us
dot image