ജുറലിന് പിന്നാലെ പടിക്കലിനും സെഞ്ച്വറി; ഓസ്ട്രേലിയ എക്കെതിരെ ഇന്ത്യ എ ലീഡിലേക്ക്

ധ്രുവ് ജുറലിന്റെയും മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും സെഞ്ച്വറിയാണ് ഇന്ത്യയെ സഹായിച്ചത്.

ജുറലിന് പിന്നാലെ പടിക്കലിനും സെഞ്ച്വറി; ഓസ്ട്രേലിയ എക്കെതിരെ ഇന്ത്യ എ ലീഡിലേക്ക്
dot image

ഓസ്ട്രേലിയ എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ എ മികച്ച നിലയിൽ. ഒന്നാം ഇന്നിങ്സിൽ 532 റൺസിന് ആറ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഓസീസിനെതിരെ ഇന്ത്യ മറുപടി ബാറ്റിംഗില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 435 റണ്‍സെടുത്തിട്ടുണ്ട്.

ധ്രുവ് ജുറലിന്റെയും മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും സെഞ്ച്വറിയാണ് ഇന്ത്യയെ സഹായിച്ചത്. ജുറൽ 128 റൺസുമായും ദേവ്ദത്ത് പടിക്കൽ 102 റൺസുമായും ക്രീസിലിലുണ്ട്. അഭിമന്യൂ ഈശ്വരന്‍ (44), എന്‍ ജഗദീശന്‍ (64), സായ് സുദര്‍ശന്‍ (73) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ശ്രേയസ് അയ്യർ (8) മാത്രമാണ് നിരാശപ്പെടുത്തിയത്.

ലക്‌നൗവിൽ ടോസ് നേടി ബാറ്റിംഗിന് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് വേണ്ടി സാം കോണ്‍സ്റ്റാസിന് (109) പുറമെ ജോഷ് ഫിലിപ്പെയും (പുറത്താവാതെ 123) സെഞ്ചുറി നേടി. ഇവരെ കൂടാതെ ലിയാം സ്‌കോട്ട് 81 റൺസും കൂപ്പര്‍ കൊന്നോലി 70 റൺസും കാംമ്പെല്‍ കെല്ലാവേ 88 റൺസും നേടി. ഇന്ത്യക്ക് വേണ്ടി ഹര്‍ഷ് ദുബെ മൂന്നും ഗര്‍നൂര്‍ ബ്രാര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

Content Highlights: devdutt Padikkal also scores a century after Jural; India A vs Australia A

dot image
To advertise here,contact us
dot image