അഫ്ഗാൻ തോറ്റ് പുറത്ത്; ശ്രീലങ്കയും ബംഗ്ലാദേശും സൂപ്പർ ഫോറിൽ

ശ്രീലങ്കയോട് തോറ്റ് അഫ്‌ഗാനിസ്ഥാൻ ഏഷ്യ കപ്പിൽ നിന്ന് പുറത്ത്.

അഫ്ഗാൻ തോറ്റ് പുറത്ത്; ശ്രീലങ്കയും ബംഗ്ലാദേശും സൂപ്പർ ഫോറിൽ
dot image

ശ്രീലങ്കയോട് തോറ്റ് അഫ്‌ഗാനിസ്ഥാൻ ഏഷ്യ കപ്പിൽ നിന്ന് പുറത്ത്. 20 ഓവറിൽ അഫ്ഗാൻ മുന്നോട്ട് വെച്ച 170 വിജയ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ എട്ട് പന്തുകൾ ബാക്കി നിൽക്കെ ശ്രീലങ്ക മറികടന്നു. 52 പന്തിൽ 74 റൺസ് നേടിയ കുശാൽ മെൻഡിസാണ് ലങ്കയുടെ വിജയ ശില്പി.

നേരത്തെ മുഹമ്മദ് നബിയുടെ വെടിക്കെട്ടാണ് അഫ്ഗാന് മികച്ച സ്കോർ സമ്മാനിച്ചത്. മത്സരത്തിലാകെ 22 പന്തുകൾ നേരിട്ട നബി ആറ് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 60 റൺസ് നേടി. അവസാന ഓവറിൽ അഞ്ചു സിക്സർ നേടാനും താരത്തിനായി.

നാലോവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടിയ നുവാൻ തുഷാര മികവ് കാണിച്ചു.

Content Highlights:Afghanistan loses, out; Sri Lanka and Bangladesh in Super Four

dot image
To advertise here,contact us
dot image