'ഥാറിന് വിലകുറഞ്ഞതോ അതോ ബ്ലിങ്കിറ്റിൽ ഇത്രയും വരുമാനമോ?'സോഷ്യൽ മീഡിയയിൽ ചർച്ചയായി ഥാറിലെ ബ്ലിങ്കിറ്റ് ഡെലിവെറി

പുതു പുത്തൻ ഥാറിൽ എത്തി ഡെലിവെറി നടത്തിയ ബ്ലിങ്കിറ്റ് ബോയിയെ പറ്റിയാണ് ഇപ്പോൾ ഇൻ്റർനെറ്റിൽ ചർച്ചയാവുന്നത്

'ഥാറിന് വിലകുറഞ്ഞതോ അതോ ബ്ലിങ്കിറ്റിൽ ഇത്രയും വരുമാനമോ?'സോഷ്യൽ മീഡിയയിൽ ചർച്ചയായി ഥാറിലെ ബ്ലിങ്കിറ്റ് ഡെലിവെറി
dot image

വീട്ടിലേക്കുള്ള ആവശ്യ സാധനങ്ങൾ വാങ്ങാൻ പല തരത്തിലുള്ള ഓൺലൈൻ ഡെലിവെറി ആപ്പുകളെ നമ്മൾ ആശ്രയിക്കാറുണ്ട് അല്ലേ…പലരും നിമിഷങ്ങൾക്കുള്ളിൽ തന്നെ കൈവെള്ളയിൽ ഓ‍ർഡർ ഡെലിവെറി ചെയ്യുന്നു. ബൈക്കിലും സൈക്കളിലും സ്ക്കൂട്ടറിലുമെല്ലാം ഡെലിവെറികൾ ഇവ‍രുടെ പ്രതിനിധികൾ നടത്താറുമുണ്ട്. എന്നാൽ ഇപ്പോൾ ചർച്ചയാവുന്നത് ഥാറിൽ എത്തി ഡെലിവെറി നടത്തിയ ബ്ലിങ്കിറ്റ് ബോയിയെ പറ്റിയാണ്.

ബ്ലിങ്കിറ്റെന്ന ഓൺലൈൻ ആപ്പ് പല നഗരങ്ങളിലും സജീവമായിരിക്കുന്ന ഒരു ഡെലിവറി പ്ലാറ്റ്ഫോമാണ്. ആപ്പിൽ നിന്ന് ഒരു ദിവസം സാധനങ്ങൾ ഓർഡർ ചെയ്ത യുവാക്കളെ ഞെട്ടിച്ച് കൊണ്ടാണ് വിലകൂടിയ ഥാറിലെത്തി ഒരു ഡെലിവെറി ബോയി ഓർഡർ കൈമാറിയത്. 390,000-ത്തിലധികം വ്യൂ നേടിയ സംഭവത്തിൻ്റെ വീഡിയോ ഇൻ്റർനെറ്റിൽ ചിരി പടർത്തി.

@divyagroovezz എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മിനി തിളങ്ങുന്ന പുതു പുത്തൻ ഥാറിൽ ഡെലിവെറി ഏജന്റ് കയ്യിൽ ഒരു പലചരക്ക് പാഴ്സലുമായി പുറത്തേക്ക് വരുന്നത് കാണാനാവുന്നത് വീഡിയോയിൽ.ഉപഭോക്താക്കൾ "ഭായ്, യേ ഥാർ മേം ഡെലിവറി കർനേ ആയാ ഹേ!" (സഹോദരാ, അവൻ ഒരു ഥാറിൽ ഡെലിവറി ചെയ്യാൻ വന്നിരിക്കുന്നു!) എന്ന് ഹിന്ദിയിൽ പറയുന്നുണ്ട്. "@letsblinkit, നിങ്ങളുടെ ഡെലിവറി ബോയിക്ക് നിങ്ങൾ ഇത്രയും പണം നൽകുന്നുണ്ടോ ? അതോ @mahindratha, നിങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക് THAR വാഗ്ദാനം ചെയ്യുന്നുണ്ടോ?" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ നിരവധിപേരാണ് തമാശയടങ്ങുന്ന കമൻ്റുകളുമായി എത്തിയത്.

"EMI അടയ്ക്കാനാണോ ഈ സൈഡ് ബിസിനസ്" ഒരാൾ ചോദിച്ചു. മറ്റൊരാൾ ഇതിനെ "ബ്ലിങ്കിറ്റ് പ്രീമിയം പതിപ്പ്" എന്ന് വിളിച്ചു, ചിലർ ഇത് ടൈംപാസിനോ അനുഭവത്തിനോ വേണ്ടി ചെയ്യുന്നതാവാം - എനിക്ക് ഒരിക്കൽ ഒരു സ്കോർപിയോ ഉടമയിൽ നിന്ന് ഒരു ഡെലിവറി ലഭിച്ചിട്ടുണ്ടെന്ന് മറ്റൊരാളും അനുഭവം വെളിപ്പെടുത്തി.

Content Highlights- 'Is Thar cheaper or is Blinkit earning this much?' Blinkit delivery in Thar is a topic of discussion on social media

dot image
To advertise here,contact us
dot image