
ബഹ്റൈനിൽ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് യാത്രാബത്ത നിർബന്ധമാക്കുന്ന നിയമഭേദഗതിക്ക് നിർദേശം. വർഷങ്ങളായി സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ വേതനം വർധിക്കാത്തതും ജീവിതച്ചെലവ് കൂടിയതും പരിഗണിച്ചാണ് നിർദേശം സമർപ്പിച്ചിരിക്കുന്നതെന്ന് പാർലിമെന്റ് അംഗം ജലാൽ കാദം അൽ മഹ്ഫൂദ് പറഞ്ഞു.
സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാർക്ക് കുറഞ്ഞത് 15 ദിനാർ യാത്രാബത്ത നിർബന്ധമാക്കുന്നതിനുള്ള കരട് ഭേദഗതിയാണ് എംപ്ലോയ്മെന്റ് ഇൻ ദ പ്രൈവറ്റ് സെക്ടർ ലോ’യ്ക്ക് സമർപ്പിച്ചത്. എന്നാൽ കമ്പനി യാത്രാസൗകര്യം നൽകുന്നുണ്ടെങ്കിൽ യാത്രാബത്ത വീണ്ടും നൽകേണ്ടതില്ല. നിലവിൽ ബഹ്റിനിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 20 ദിനാർ പ്രതിമാസ യാത്രാബത്ത ലഭിക്കുമ്പോൾ, സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല.
സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് 15 ദിനാർ യാത്രാബത്ത നിർബന്ധമാക്കുന്നതിലൂടെ രണ്ട് മേഖലകളിലെയും വിടവ് നികത്താനും സാമൂഹ്യനീതി ഉറപ്പാക്കാൻ കഴിയുമെന്നും അൽ മഹ്ഫൂദ് പറഞ്ഞു. എന്നാൽ, ഈ നിർദേശമനുസരിച്ച്, നിയമ വ്യവസ്ഥയിലെ ആർട്ടിക്കിൾ 10 ഭേദഗതി ചെയ്ത്, തൊഴിലുടമ ജീവനക്കാർക്ക് പ്രതിമാസം കുറഞ്ഞത് 15 ദിനാർ യാത്രാബത്ത നൽകണം.
നിലവിലെ നിയമം അനുസരിച്ച് നിശ്ചിത സ്ഥലങ്ങളിലേക്ക് യാത്രാസൗകര്യം നൽകുന്നത് തുടരുകയും വേണം. നിലവിലെ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 10 അനുസരിച്ച്, ലേബർ മന്ത്രാലയം നിർദേശിക്കുന്ന പ്രത്യേക സ്ഥലങ്ങളിൽ മാത്രം തൊഴിലാളികൾക്ക് യാത്രാസൗകര്യം നൽകിയിരുന്നത്. എം.പി മുന്നോട്ടുവെച്ച് നിർദേശത്തിനു അംഗീകാരം ലഭിച്ചാൽ, ബഹ്റൈനിലെ എല്ലാ സ്വകാര്യ കമ്പനികളും ജീവനക്കാർക്കും യാത്രാബത്ത നൽകേണ്ടിവരും. ഈ നിർദേശം പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം സേവനസമിതിയുടെ അവലോകനത്തിനായി കൈമാറി.
Content Highlights: Bahrain proposes to introduce a law requiring private sector workers to travel