
തമിഴ് സിനിമ നടൻ റോബോ ശങ്കറിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും മരണമടയുകയും ചെയ്തു. ഭാര്യ പ്രിയങ്കയ്‌ക്കൊപ്പം ദമ്പതികളുടെ ടെലിവിഷൻ ഷോയുടെ ഷൂട്ടിംഗിനിടെയാണ് അദ്ദേഹം ബോധരഹിതനായി വീണത്. നടന്റെ മരണവാർത്ത അറിഞ്ഞതുമുതൽ സിനിമാരംഗത്തുനിന്നുള്ള നിരവധി പേരാണ് നടനെ അവസാനമായി ഒരു നോക്ക് കാണാനായി വീട്ടിലേക്ക് എത്തുന്നത്.
மிட்நைட்னு கூட பாக்காம உடனே போய் ஆறுதல் குடுக்க போய்ட்டாரு மனுஷன்🥺#Rip #RoboShankar 💔 pic.twitter.com/T1NDN70Dhn
— Kokki Trolls (@Kokki_Trolls) September 18, 2025
നടന്മാരായ ധനുഷ്, ശിവകാർത്തികേയൻ ഉൾപ്പെടെയുള്ളവർ റോബോ ശങ്കറിന് അന്ത്യാഞ്ജലി അർപ്പിക്കാനായി വീട്ടിലെത്തി. മരണവാർത്ത അറിഞ്ഞ ഉടൻ തന്നെ ധനുഷ് റോബോ ശങ്കറിന്റെ വീട്ടിൽ എത്തിയിരുന്നു. കരച്ചിലടക്കാനാകാതെ റോബോ ശങ്കറിനെ അവസാനമായി കണ്ടു നിൽക്കുന്ന ധനുഷിനെ വീഡിയോകളിൽ കാണാം. നടനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന റോബോ ശങ്കറിന്റെ മകൾ ഇന്ദ്രജയെയും വീഡിയോയിൽ കാണാം. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം ധനുഷ് വീട്ടിൽ നിന്ന് മടങ്ങി. മാരി എന്ന സിനിമയിൽ ധനുഷിനൊപ്പം ശ്രദ്ധേയമായ വേഷം റോബോ ശങ്കർ കൈകാര്യം ചെയ്തിരുന്നു.
அன்பு இளவல் என் தம்பினு சொல்லி எப்போதும் கன்னத்தில் முத்தம் கொடுத்து மகிழும் அண்ணனின் இறப்பு 💔😭#Sivakarthikeyan மனுஷன் உடஞ்சிடாரு 💔#RIPRoboShankar #RoboShankar #RoboShankarRIP pic.twitter.com/8v29weEOdT
— Premkumar Sundaramurthy (@Premkumar__Offl) September 19, 2025
വിജയ് ആന്റണി, എം എസ് ഭാസ്കർ, ഉദയനിധി സ്റ്റാലിൻ തുടങ്ങി നിരവധി പേരാണ് നടന്റെ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സ നൽകുന്നതിനിടെ ആയിരുന്നു അന്ത്യം. ഒട്ടനവധി സിനിമകളിൽ കോമഡി കഥാപാത്രങ്ങൾ ചെയ്ത നടനായിരുന്നു റോബോ ശങ്കർ. 'മാരി, മാരി 2, വിശ്വാസം, പുലി, സിംഗം 3, കോബ്ര എന്നീ സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. കലക്ക പോവടു യാരു, അതു ഇത് യെത് തുടങ്ങിയ ജനപ്രിയ ടെലിവിഷൻ ഷോകളിലൂടെയാണ് റോബോ ശങ്കർ ആദ്യമായി പ്രശസ്തിയിലേക്ക് ഉയർന്നത്. 2007 ൽ ജയം രവി നായകനായ ദീപാവലി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.
Content Highlights: Actor Robo shankar passed away