
കോഴിക്കോട്: കോഴിക്കോട് ചേലക്കാട് വീടിന് നേരെ അജ്ഞാതരുടെ ബോംബ് ആക്രമണമെന്ന് പരാതി. കണ്ടോത്ത് അമ്മദിന്റെ വീടിന് നേരെയാണ് സ്‌ഫോടക വസ്തു എറിഞ്ഞത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. നാടന്‍ ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വീടിന്‍റെ ചുരില്‍ തട്ടിയ വസ്തു ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗര്‍ഭിണിയായ യുവതിയും മൂന്ന് കുട്ടികളും ഉള്‍പ്പെടെയുള്ളവർ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം നടന്നത്. സംഭവത്തില്‍ നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.
Content Highlight; Bomb attack on house in Kozhikode