കോഴിക്കോട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനു നേരെ തെരുവുനായ ആക്രമണം: ഗുരുതര പരിക്ക്

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ നായ ആക്രമിച്ചത്

കോഴിക്കോട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനു നേരെ തെരുവുനായ ആക്രമണം: ഗുരുതര പരിക്ക്
dot image

കോഴിക്കോട്: വളയത്ത് തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ചുവയസുകാരനും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. യു കെ ജി വിദ്യാര്‍ത്ഥി വളയം കുയ്‌തേരിയിലെ പൊറ്റോത്തുങ്കല്‍ ഐസം ഹസിനാണ് മുഖത്തും പുറത്തും ഉള്‍പ്പെടെ നായയുടെ കടിയേറ്റ് ഗുരുതര പരിക്കേറ്റത്.

വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ നായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlights: Stray dog attack 5 year old boy in kozhikkode

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us