ഒരോവറിൽ 5 സിക്സർ; വെല്ലലഗെയെ അടിച്ചുപറത്തി മുഹമ്മദ് നബി; VIDEO

മത്സരത്തിലാകെ 22 പന്തുകൾ നേരിട്ട നബി ആറ് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 60 റൺസ് നേടി

ഒരോവറിൽ 5 സിക്സർ; വെല്ലലഗെയെ അടിച്ചുപറത്തി മുഹമ്മദ് നബി; VIDEO
dot image

ശ്രീലങ്കൻ ബോളർ വെല്ലലഗെയെ ഒരോവറിൽ അഞ്ചുസിക്സർ പറത്തി അഫ്ഗാനിസ്ഥാൻ ഓൾ റൗണ്ടർ മുഹമ്മദ് നബി. അവസാന ഓവറിൽ അഞ്ചു സിക്സർ അടക്കം 32 റൺസാണ് നബി നേടിയത്.

മത്സരത്തിലാകെ 22 പന്തുകൾ നേരിട്ട നബി ആറ് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 60 റൺസ് നേടി. താരത്തിന്റെയും 24 റൺസ് വീതം നേടിയ ഇബ്രാഹിം സദ്രാൻ, റാഷിദ് ഖാൻ എന്നിവരുടെയും മികവിൽ

അഫ്ഗാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടിയിട്ടണ്ട്. നാലോവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടിയ നുവാൻ തുഷാരയാണ് അഫ്ഗാന്റെ വലിയ ടോട്ടലിൽ നിന്ന് തടഞ്ഞത്.

അതേ സമയം ഇന്നത്തെ ശ്രീലങ്കയുമായുള്ള മത്സരം അഫ്‌ഗാനിസ്ഥാന് നിർണായകമാണ്. മത്സരത്തിൽ വിജയിച്ചാൽ അവർക്ക് സൂപ്പർ ഫോറിലേക്ക് മുന്നേറാം.

Content Highlights: 5 sixes in one over; Muhammad Nabi hits VIDEO

dot image
To advertise here,contact us
dot image