
ഇന്ത്യൻ താരങ്ങളൽക്ക് ഉപദേശവുമായി മുൻ ഇന്ത്യൻ ഇതിഹാസം യുവരാജ് സിങ്. യുവതാരങ്ങളോടം ഗോൾഫ് കളിക്കാനാണ് യുവി ഉപദേശിച്ചത്. യുവതാരങ്ങളായ അഭിഷേക് ശർമ ടെസ്റ്റ് നായകൻ ശുഭ്മാൻ ഗിൽ എന്നിവരോടാണ് യുവി ഗോൾഫി കളിക്കാൻ ഉപദേശിച്ചത്. ഐപിഎൽ സമയത്താണ് ഇത് കൂടുതലും പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
'ഞാൻ രണ്ട് പേരോടും ഗോൾഫ് കളിക്കാൻ പറഞ്ഞിട്ടുണ്ട്. പറയുക മാത്രമല്ല പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. വളരെ തിരക്കേറിയതാണ് ഇക്കാലത്തെ ക്രിക്കറ്റ് കലണ്ടർ. അതുകൊണ്ട് സമയം കണ്ടെത്തുന്നത് എളുപ്പമല്ല. എന്നാലും ഐപിഎല്ലിന്റെ സമയത്ത് ഗോൾഫ് കളിക്കാനാകുന്നതാണ്,'' യുവരാജ് പറഞ്ഞു.
'എല്ലാം അവരുടെ തീരുമാനമാണ്. അവരാണ് ക്രിക്കറ്റിലെ ഇപ്പോഴത്തെ സൂപ്പർ താരങ്ങൾ. എന്താണ് തങ്ങളുടെ ക്രിക്കറ്റ് മെച്ചപ്പെടാൻ സഹായിക്കുക എന്നത് അവരാണ് തീരുമാനിക്കേണ്ടത്. ഗോൾഫ് അത്തരമൊരു കായിക ഇനമാണ്. ക്രിക്കറ്റ് താരങ്ങളെ മാത്രമല്ല എല്ലാ കായിക താരങ്ങളേയും ഗോൾഫ് കളിക്കാൻ ഞാൻ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നു,' യുവരാജ് സിങ് കൂട്ടിച്ചേർത്തു.
ഗോൾഫ് നിങ്ങളുടെ മനസിനെ ശാന്തമാക്കാൻ സഹായിക്കുമെന്നും എന്ന ശരീരത്തിന് അധികം ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും യുവി പറയുന്നു. താൻ അക്കാലത്ത് ഗോൾഫ് കളിച്ചിരുന്നുവെങ്കിൽ ഒരു 3000 റൺസ് അധികം അടിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights- Yuvaraj Singh Advices for Gill an Abhishek Sharma