
കഴിഞ്ഞ ദിവസമായിരുന്നു ഓസ്‌ട്രേലിയൻ പേസ് കുന്തമുന മിച്ചൽ സ്റ്റാർക്ക് അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്ര്യഖ്യാപനം നടത്തിയത്. രാജ്യത്തിനായി 65 ടി-20 മത്സരങ്ങങ്ങളിൽ അദ്ദേഹം കളിച്ചും. 2026 ടി-20 ലോകകപ്പ് നടക്കാനിരിക്കെയാണ് സ്റ്റാർക്കിന്റെ ഞെട്ടിപ്പിക്കുന്ന തീരുമാനം.
തന്റെ വിരമിക്കാനുള്ള തീരുമാനം ടീം ക്യാപ്റ്റൻ മിച്ചൽ മാർഷിനെ അടക്കം ഞെട്ടിച്ചെന്ന് പറയുകയാണ് സ്റ്റാർക്കിപ്പോൾ. തന്റെ വിരമിക്കൽ തീരുമാൻ ക്യാപ്റ്റൻ ഇൻസ്റ്റഗ്രാമിലൂടെയാണ് അറിഞ്ഞതെന്നും സ്റ്റാർക്ക് പറഞ്ഞു.
' ഞാൻ അവരെ അറിയിച്ചിരുന്നു ഞാൻ ആരോടും ചോദിച്ചില്ല. ഞാൻ ആൻഡ്ര്യൂ മക്‌ഡൊണാൾഡുമായി (കോച്ച്) സംസാരിച്ചു. എനിക്ക് മതിയായെന്ന് പറഞ്ഞു, അത്രേയുള്ളൂ. ഞാൻ മിച്ചലിനോട് പറയേണ്ടതായിരുന്നു.
അവൻ എനിക്ക് മെസേജ് അയച്ചു ഇൻസ്റ്റഗ്രാമിലൂടെയാണ് ഇത് അറിഞ്ഞതെന്ന് അപ്പോൾ എനിക്ക് എന്തോപോലെയായി. ക്ഷമ ചോദിക്കുന്നു മിച്ചി,' സ്റ്റാർക്ക് പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിനാണ് താൻ ഇനി പ്രാധാന്യം കൊടുക്കുന്നതെന്നും ടി20 ക്രിക്കറ്റിലെ ഓരോ നിമിഷങ്ങളും ആസ്വദിച്ചിരുന്നുവെന്നും സ്റ്റാർക്ക് വിരമിച്ചപ്പോൾ പറഞ്ഞു. 2021 ൽ ഓസീസ് ടി20 ലോക കിരീടമണിയുമ്പോൾ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു സ്റ്റാർക്ക്.
35 കാരനായ താരം ഓസ്‌ട്രേലിയക്കായി 65 ടി20 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. ടി20 ഫോർമാറ്റിൽ 79 വിക്കറ്റുകളാണ് സ്റ്റാർക്കിന്റെ സമ്പാദ്യം. സമകാലിക ക്രിക്കറ്റിൽ ഓസീസിന്റെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് മിച്ചൽ സ്റ്റാർക്ക്.
2023 ൽ ഓസീസ് ലോകകിരീടമണിയുമ്പോൾ ജോഷ് ഹേസൽവുഡിനൊപ്പം ടീമിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്തായിരുന്നു താരം.
ഓസീസ് ജേഴ്‌സിയിൽ 100 ടെസ്റ്റ് മത്സരങ്ങളിലും 127 ഏകദിന മത്സരങ്ങളിലും താരം കളത്തിലിറങ്ങി. ടെസ്റ്റിൽ 402 വിക്കറ്റും ഏകദിനത്തിൽ 244 വിക്കറ്റുമാണ് സമ്പാദ്യം.
Content Highlights- Australia's T20I captain Mitchell Marsh found out about Mitchell Starc's retirement on Instagram