ഒറ്റപന്തിൽ 13 റൺസ്; കെസിഎല്ലിൽ സഞ്ജുവിന്റെ റൺ മഴ തുടരുന്നു; VIDEO

കേരള ക്രിക്കറ്റ് ലീഗില്‍ മിന്നും ഫോം തുടർന്ന് സഞ്ജു സാംസൺ

dot image

കേരള ക്രിക്കറ്റ് ലീഗില്‍ മിന്നും ഫോം തുടർന്ന് സഞ്ജു സാംസൺ. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിക്ക് പിന്നാലെ തൃശ്ശൂര്‍ ടൈറ്റന്‍സിനെതിരെ ഇന്ന് അർധസെഞ്ചുറിയുമായി സഞ്ജു ആരാധകരെ ആവേശത്തിലാക്കി. 46 പന്തില്‍ 89 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്.

കഴിഞ്ഞ മത്സരത്തിന് സമാനമായി ഓപ്പണിങ് റോളിലാണ് തൃശ്ശൂര്‍ ടൈറ്റന്‍സിനെതിരേ സഞ്ജു ബാറ്റിങ്ങിനിറങ്ങിയത്. ആദ്യ മൂന്നോവര്‍ അവസാനിക്കുമ്പോള്‍ നാല് പന്തില്‍ ആറ് റണ്‍സ് മാത്രമാണ് താരം നേടിയത്. എന്നാല്‍ നാലാം ഓവര്‍ മുതല്‍ സഞ്ജു വെടിക്കെട്ടിന് തിരികൊളുത്തി.

അഞ്ചാം ഓവറിലെ ഒരു പന്തിൽ സഞ്ജു നേടിയത് 13 റൺസാണ്. സിജോമോൻ ജോസഫ് എറിഞ്ഞ ഓവറിലെ നാലാം പന്ത് സഞ്ജു സിക്‌സറടിച്ചു. എന്നാല്‍, അമ്പയര്‍ അത് നോബോള്‍ വിളിച്ചു. അടുത്ത പന്തും സമാനമായിരുന്നു സ്ഥിതി. സിജോമോനെ സഞ്ജു വീണ്ടും അതിര്‍ത്തികടത്തി. രണ്ട് സിക്‌സറുകളും നോബോളിന്റെ എക്‌സ്ട്രാ റണ്ണുമുള്‍പ്പെടെ ഒരു പന്തില്‍ 13 റണ്‍സാണ് കൊച്ചിക്ക് ലഭിച്ചത്.

എന്നാൽ ആവേശം അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ തൃശൂർ ടൈറ്റൻസ് അഞ്ചുവിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയ 188 റൺസ് അവസാന പന്തിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ തൃശൂർ ടൈറ്റൻസ് മറികടന്നു.

Content Highlights:13 runs off one ball; Sanju's run-scoring streak continues in KCL; VIDEO

dot image
To advertise here,contact us
dot image