സഞ്ജുവിന്റെ വെടിക്കെട്ടിന് ഗഡികൾക്ക് വേണ്ടി ഇമ്രാന്റെ മറുപടി; റൺ വേട്ടയിലും മറികടന്നു

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊച്ചിക്ക് വേണ്ടി വെടിക്കെട്ട് പ്രകടനമാണ് സഞ്ജു സാംസൺ നടത്തിയത്.

dot image

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടി സഞ്ജു നടത്തിയ വെടിക്കെട്ട് പ്രകടനത്തിന് അഹമ്മദ് ഇമ്രാനിലൂടെ തൃശൂർ ടൈറ്റൻസിന്റെ മറുപടി. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ കൊച്ചി 188 റൺസാണ് നേടിയത്. ഈ ലക്ഷ്യം പിന്തുടർന്ന തൃശൂർ ടൈറ്റൻസ് 13 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് നേടിയിട്ടുണ്ട്.

നിലവിൽ 37 പന്തുകളിൽ നാല് സിക്‌സറും ഏഴ് ഫോറുകളും അടക്കം 71 റൺസാണ് നേടിയിട്ടുള്ളത്. കെ സി എൽ രണ്ടാം സീസണിൽ ആദ്യ സെഞ്ച്വറി നേടിയ താരം ഈ പ്രകടനത്തോടെ റൺ വേട്ടയിൽ സഞ്ജുവിനെ മറികടക്കുകയും ചെയ്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊച്ചിക്ക് വേണ്ടി വെടിക്കെട്ട് പ്രകടനമാണ് സഞ്ജു സാംസൺ നടത്തിയത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ താരം ഇന്നത്തെ മത്സരത്തിൽ 46 പന്തിൽ ഒമ്പത് സിക്‌സറും നാല് ഫോറുകളും അടക്കം 89 റൺസ് നേടി.

ആദ്യ മത്സരത്തിൽ മധ്യനിരയിൽ ബാറ്റ് ചെയ്യാൻ തീരുമാനിച്ച സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. രണ്ടാം മത്സരത്തിലും മധ്യനിരയിൽ തിളങ്ങാനുമായിരുന്നില്ല. തുടർന്ന് ഓപ്പണിങ് സ്ലോട്ടിലെത്തിയ താരം മിന്നും പ്രകടനം തുടരുകയായിരുന്നു. ഇതോടെ ഏഷ്യ കപ്പ് ഇലവനിൽ ശക്തമായ അവകാശ വാദം ഉന്നയിക്കാനും സഞ്ജുവിനായി.

Content Highlights: Imran's reply to Sanju's firepower for the Gadis; He also surpassed them in the run chase

dot image
To advertise here,contact us
dot image