ബാറ്റർമാരുടെ പഞ്ഞിക്കിടലിനൊപ്പം ബൗളർമാരുടെ കിടിലൻ പ്രകടനം! മൂന്നാം ഏകദിനം ഓസീസിന്

ആദ്യ രണ്ട് മത്സരത്തിൽ ദക്ഷിണാഫ്രിക്ക ജയിച്ച് പരമ്പര സ്വന്തമാക്കിയെങ്കിലും മൂന്നാം മത്സരത്തിൽ കൂറ്റൻ ജയമാണ് ഓസീസ് നേടിയത്

dot image

ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര അവസാനിച്ചു. ആദ്യ രണ്ട് മത്സരത്തിൽ ദക്ഷിണാഫ്രിക്ക ജയിച്ച് പരമ്പര സ്വന്തമാക്കിയെങ്കിലും മൂന്നാം മത്സരത്തിൽ കൂറ്റൻ ജയമാണ് ഓസീസ് നേടിയത്. അവസാന മത്സരത്തിൽ 276 റൺസിനാണ് ഓസീസ് വിജയിച്ചത്. ഓസ്‌ട്രേലിയ ഉയർത്തിയ 432 റൺസ് എന്ന കൂറ്റൻ ടോട്ടൽ പിന്തുടർന്ന ദക്ഷിണാഫ്രിക്ക വെറും 155ന് ഓളൗട്ടായി.

28 പന്തിൽ നിന്നും 49 റൺസ് നേടിയ ഡെവാൾഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. ഓസ്‌ട്രേലിയക്കായി കൂപ്പർ കോണോളി 22 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത് ഓസീസ് ടോപ് 3യിലെ മൂന്ന് ബാറ്റർമാരുടെ സെഞ്ച്വറിയുടെ മികവിലാണ് മികച്ച സ്‌കോർ നേടിയത്.

ിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 431 റൺസാണ് ഓസീസ് അടിച്ചുക്കൂട്ടിയത്. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ബാറ്റ് ചെയ്തവരെല്ലാവരും സെഞ്ച്വറി തികച്ച അപൂർവ മത്സരമാണ് ഇത്. നാലാമനായെത്തിയ അലക്‌സ് കാരി ഫിഫ്റ്റിയുമടിച്ചു. ട്രാവിസ് ഹെഡ്, ക്യാപ്റ്റൻ മിച്ചൽ മാർഷ് എന്നിവർ ഓപ്പണിങ് ഇറങ്ങിയും മൂന്നാമാനയെത്തിയ കാമറൂണ്‍ ഗ്രീനുമാണ് സെഞ്ച്വറി തികച്ച ബാറ്റർമാർ.

Also Read:

17 ഫോറും അഞ്ച് സിക്‌സറുമടിച്ച് 103 പന്തിൽ നിന്നും 142 റൺസാണ് ട്രാവിസ് ഹെഡ് അടിച്ചെടുത്തത്. മിച്ചൽ മാർഷ് 106 പന്തിൽ നിന്നും ആറ് ഫോറും അഞ്ച് സിക്‌സറുമുൾപ്പടെ 100 റൺസ് സ്വന്തമാക്കി. ഇവർക്ക് പുറമെ മൂന്നാമതായെത്തിയ കാമറൂൺ ഗ്രീൻ ആക്രമം അഴിച്ചുവിടുകയായിരുന്നു. 47 പന്തിൽ നിന്നും 200ന് മുകളിൽ പ്രഹശേഷിയിലാണ് അദ്ദേഹം സെഞ്ച്വറി പൂർത്തിയാക്കിയത്. ഇന്നിങ്‌സ് അവസാനിച്ചപ്പോൾ 55 പന്തിൽ നിന്നും 118 റൺസോട് കൂടി ഗ്രീൻ പുറത്താകാതെ നിന്നു. ആറ് ഫോറും എട്ട് സിക്‌സറുമടങ്ങിയതാണ് താരത്തിന്റെ ഇന്നിങ്‌സ്.

Content Highlights- Aus win third game of the series against Sa

dot image
To advertise here,contact us
dot image