
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഓസ്‌ട്രേലിയ കൂറ്റൻ സ്‌കോർ നേടിയിരുന്നു. നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 431 റൺസാണ് ഓസീസ് അടിച്ചുക്കൂട്ടിയത്. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ബാറ്റ് ചെയ്തവരെല്ലാവരും സെഞ്ച്വറി തികച്ച അപൂർവ മത്സരമാണ് ഇത്. നാലാമനായെത്തിയ അലക്‌സ് കാരി ഫിഫ്റ്റിയുമടിച്ചു.
ട്രാവിസ് ഹെഡ്, ക്യാപ്റ്റൻ മിച്ചൽ മാർഷ് എന്നിവർ ഓപ്പണിങ് ഇറങ്ങിയും മൂന്നാമാനയെത്തിയ ട്രാവിസ് ഹെഡുമാണ് സെഞ്ച്വറി തികച്ച ബാറ്റർമാർ. 17 ഫോറും അഞ്ച് സിക്‌സറുമടിച്ച് 103 പന്തിൽ നിന്നും 142 റൺസാണ് ട്രാവിസ് ഹെഡ് അടിച്ചെടുത്തത്. മിച്ചൽ മാർഷ് 106 പന്തിൽ നിന്നും ആറ് ഫോറും അഞ്ച് സിക്‌സറുമുൾപ്പടെ 100 റൺസ് സ്വന്തമാക്കി. ഇവർക്ക് പുറമെ മൂന്നാമതായെത്തിയ കാമറൂൺ ഗ്രീൻ ആക്രമം അഴിച്ചുവിടുകയായിരുന്നു. 47 പന്തിൽ നിന്നും 200ന് മുകളിൽ പ്രഹശേഷിയിലാണ് അദ്ദേഹം സെഞ്ച്വറി പൂർത്തിയാക്കിയത്. ഇന്നിങ്‌സ് അവസാനിച്ചപ്പോൾ 55 പന്തിൽ നിന്നും 118 റൺസോട് കൂടി ഗ്രീൻ പുറത്താകാതെ നിന്നു. ആറ് ഫോറും എട്ട് സിക്‌സറുമടങ്ങിയതാണ് താരത്തിന്റെ ഇന്നിങ്‌സ്.
ഇതിന് മുമ്പ് ഒരു ഏകദിന ഇന്നിങ്‌സിലെ ആദ്യ മൂന്ന് ബാറ്റർമാരും സെഞ്ച്വറി തികച്ചത് 2015ലാണ്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി വെസ്റ്റ് ഇൻഡീസിനെതിരെ ഹാഷിം അംല, റൈലി റുസ്സോ, എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് സെഞ്ച്വറി തികച്ച ബാറ്റർമാർ. ഓപ്പണിങ് ഇറങ്ങിയ ഹാഷിം അംല പുറത്താകാതെ 142 പന്തിൽ നിന്നും 153 റൺസ് നേടിയപ്പോൾ റുസ്സോ അടിച്ചെടുത്തത് 128 റൺസാണ്. എന്നാൽ മൂന്നാമതെത്തിയ എബി വെറും 44 പന്തിൽ നിന്നും ഒമ്പത് ഫോറും 16 സിക്‌സറുമുൾപ്പടെ അടിച്ചുക്കൂട്ടിയത് 149 റൺസാണ്. അന്ന് ദക്ഷിണാഫ്രിക്ക 50 ഓവറിൽ 439 റൺസും നേടി. മറുപടി ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിന് 291 റൺസ് മാത്രമെ നേടാൻ സാധിച്ചുള്ളൂ,
Content Highlights- Australian top Three batters scored centuries after Sa did itn 2015