
സൂപ്പർതാര സിനിമകൾ ഉൾപ്പെടെ വമ്പൻ ചിത്രങ്ങളാണ് ഓരോ ഓണം ടൈമിലും കേരള ബോക്സ് ഓഫീസിനെ ആഘോഷമാക്കാൻ എത്തുന്നത്. ഹൃദയപൂർവ്വം, ഓടും കുതിര ചാടും കുതിര, മേനേ പ്യാർ കിയാ, ലോക എന്നിവയാണ് ഇത്തവണ ഓണം റിലീസായി എത്താൻ ഒരുങ്ങുന്നത്. ഇതിൽ രണ്ട് കല്യാണി പ്രിയദർശൻ സിനിമകളുമുണ്ട്. ഇപ്പോഴിതാ ഇത്തവണത്തെ ഓണം സൂപ്പർസ്റ്റാർ കല്യാണി ആണോയെന്നുള്ള ഭരദ്വാജ് രംഗന്റെ ചോദ്യത്തിന് നടി നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്.
ഓണത്തിന് ഹൃദയപൂർവ്വവും പുറത്തിറങ്ങുന്നുണ്ട് അതുകൊണ്ട് ഈ ഓണത്തിലെ സൂപ്പർസ്റ്റാർ താൻ അല്ലെന്നും അത് മോഹൻലാൽ തന്നെയാണ് എന്നാണ് കല്യാണിയുടെ ഉത്തരം. റിലീസ് ചെയ്യുന്ന സിനിമകളുടെ എണ്ണം നോക്കുമ്പോൾ ചിലപ്പോൾ താൻ ആകും മുന്നിലെന്നും കല്യാണി പറഞ്ഞു. ഓടും കുതിര ചാടും കുതിര, ലോക എന്നിവയാണ് കല്യാണിയുടേതായി ഈ ഓണത്തിന് പുറത്തുവരുന്ന സിനിമകൾ. ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. രണ്ട് മണിക്കൂറും 34 മിനിറ്റുമുള്ള സിനിമയ്ക്ക് സെൻസർ ബോർഡിൽ നിന്ന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ആഗസ്റ്റ് 29 ന് ഓണം റിലീസായിട്ടാണ് സിനിമ പുറത്തിറങ്ങുന്നത്.
കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക - ചാപ്റ്റർ വൺ:ചന്ദ്ര. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് സിനിമയുടെ നിർമാണം. ഓണം റിലീസായി ആഗസ്റ്റ് 28 ന് സിനിമ ആഗോള തലത്തിൽ റിലീസ് ചെയ്യും. യുഎ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 30 മിനിട്ടാണ് സിനിമയുടെ ദൈർഘ്യം. ഒരു സൂപ്പർ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്.
L Fandom is yet to start hyping Hridayapoorvam meanwhile kalyani in lokah interview silently hyping Lalettan and his movie , Fan girl forever 🤗🔥#Hridayapoorvam #Lokah
— 𝚊𝙿𝚙𝚄 (@Appu2255) August 24, 2025
pic.twitter.com/QRUQRO9QJk
ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരുപാട് ചർച്ചയായിരുന്നു. ടീസറിനും മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്നും ലഭിച്ചിരിക്കുന്നത്. കല്ല്യാണി പ്രിയദർശനും നസ്‌ലെനും പുറമെ, ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും സിനിമയിൽ നിർണ്ണായക വേഷത്തിൽ എത്തുന്നുണ്ട്.
Content Highlights: Kalyani words about Mohanlal goes viral