'എന്ത് ക്യൂട്ട് ആണ് എന്റെ അച്ഛൻ അല്ലേ?, നന്ദി സെയ്ഫ് സർ'; ചിത്രങ്ങൾ പങ്കുവെച്ച് കല്യാണി പ്രിയദർശൻ

പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹൈവാൻ ഷൂട്ടിംഗ് കൊച്ചിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

dot image

തന്റെ അച്ഛനായ പ്രിയദർശന്റെയും സെയ്ഫ് അലി ഖാന്റെയും ചിത്രങ്ങ പങ്കുവെച്ച് നടി കല്യാണി പ്രിയദർശൻ. ഈ ഓണത്തിന് പുറത്തിറങ്ങുന്ന തന്റെ രണ്ട് ചിത്രങ്ങളുടെയും പോസ്റ്ററിന് മുൻപിൽ പ്രിയദർശനും സെയ്ഫ് അലി ഖാനും നിൽക്കുന്ന ചിത്രമാണ് കല്യാണി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

'എന്ത് ക്യൂട്ട് ആണ് എന്റെ അച്ഛൻ അല്ലേ?, നന്ദി സെയ്ഫ് അലി ഖാൻ സർ', ചിത്രത്തിന്റെ താഴെ ഇങ്ങനെയൊരു കുറിപ്പും കല്യാണി നൽകിയിരുന്നു. ഓടും കുതിര ചാടും കുതിര, ലോക എന്നീ രണ്ട് സിനിമകളാണ് കല്യാണിയുടേതായി ഓണത്തിന് പുറത്തിറങ്ങുന്ന ചിത്രങ്ങൾ. ഈ ഓണം കല്യാണിക്ക് ഭയങ്കര സ്പെഷ്യൽ ആണെന്നും അച്ഛൻ പ്രിയദർശൻ രണ്ടു സിനിമകളും വിജയിക്കണം എന്ന ആഗ്രഹത്തിലാണെന്നും ആരാധകർ പറയുന്നു.

അതേസമയം, പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹൈവാൻ ഷൂട്ടിംഗ് കൊച്ചിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ആണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ഒപ്പം എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ആണ് ഈ ചിത്രം. മോഹൻലാൽ അവതരിപ്പിച്ച അന്ധനായ നായകനായി ഹിന്ദി പതിപ്പിൽ എത്തുന്നത് സെയ്ഫ് അലി ഖാൻ ആണ്. സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ വേഷത്തിൽ എത്തുന്നത് അക്ഷയ് കുമാർ ആണ്.

Content Highlights: Kalyani Priyadarshan shares story of her father priyadarshan and saif ali khan

dot image
To advertise here,contact us
dot image