സാറയിലെ ട്രയൽ റൂമിൽ നിന്ന് യുവതിക്ക് തേളിന്‍റെ കുത്തേറ്റു; കടുത്ത വേദനയില്‍ ബോധരഹിതയായി യുവതി

മഞ്ഞ തേളിൻ്റെ കുത്തേറ്റാണ് യുവതി ബോധരഹിതയായതെന്ന് അധികൃതർക്ക് അറിയിച്ചു

dot image

പ്രശസ്ത ഷോപ്പിംഗ് ബ്രാന്‍ഡായ സാറയില്‍ വസ്ത്രം വാങ്ങാന്‍ എത്തിയ യുവതിയെ തേള്‍ കുത്തി. ബ്രസീലിലെ ഗ്വാരയിലെ വില്‍പന ശാലയിലാണ് സംഭവം. ആലീസ് സ്‌പൈസ് എന്ന ഇരുപതുകാരിക്കാണ് കുത്തേറ്റത്. ട്രയല്‍ റൂമിലെത്തിയ യുവതി വസ്ത്രം മാറുന്നതിനിടയില്‍ പെട്ടെന്ന് കാലില്‍ എന്തോ കുത്തുന്നതായും പൊള്ളുന്ന പോലെ വേദന അനുഭവപ്പെടുകയുമാണ് ഉണ്ടായത്. നിലവിളിച്ച യുവതിക്ക് കഠിനമായ വേദനയില്‍ ബോധം നഷ്ടപ്പെട്ടതായും റിപ്പോ‍‍‍ർട്ടുകൾ പറയുന്നു. യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചു. പിന്നാലെയാണ് മഞ്ഞ തേളിൻ്റെ കുത്തേറ്റാണ് ബോധരഹിതയായതെന്ന് അധികൃതർ മനസിലാക്കിയത്.

സംഭവിച്ചതില്‍ സാറ അഗാധമായി ഖേദിക്കുന്നു, ഉപഭോക്താവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും സ്ഥിരീകരിക്കുന്നു. സംഭവം വളരെ ഗൗരവമായി കാണുന്നുവെന്നും ഉചിതമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സാറയുടെ വക്താവ് അറിയിച്ചു.

ബ്രസീലിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, തെക്കേ അമേരിക്കയിലെ ഏറ്റവും വിഷമുള്ള ഇനങ്ങളില്‍ ഒന്നാണ് മഞ്ഞ തേളുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തേള്‍ കുത്തേറ്റ സംഭവങ്ങള്‍ 200,000 വര്‍ദ്ധിച്ചെന്നാണ് റിപ്പോ‍ർട്ട്. വേദനാജനകമാണെങ്കിലും, തേള്‍ കുത്തുന്നത് ജീവന് ഭീഷണിയല്ലെന്ന് മയോ ക്ലിനിക്ക് പറയുന്നു . കുത്തേറ്റതിന്റെ ലക്ഷണങ്ങളില്‍ വേദന, മരവിപ്പ്, ഇക്കിളി, വീക്കം, ഉമിനീര്‍, പേശികളിലെ വേദന, അസാധാരണമായ തലവേദന, വിയര്‍ക്കല്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, അസ്വസ്ഥത എന്നിവ ഉള്‍പ്പെടാം.

Content Highlights-Woman stung by scorpion in Zara's trial room; found to be the world's most venomous species

dot image
To advertise here,contact us
dot image