'സഞ്ജു പണ്ടത്തെ പോലെയല്ല, അഹങ്കാരം കൂടിയെന്ന് പറയുന്നവരുണ്ട്, പക്ഷെ കുറച്ച് അഹങ്കാരം നല്ലതാണ്'; സഞ്ജു സാംസൺ

ഇന്ത്യൻ ടീമിലും കേരള ടീമിലും ഐപിഎല്‍ ടീമിലുമെല്ലാം കളിക്കണമെങ്കില്‍ ആദ്യം വേണ്ടത് തന്‍റേടവും ആത്മവിശ്വാസവുമാണ്'

dot image

ക്രിക്കറ്റ് കരിയറിൽ ഉയർച്ച നേടാൻ കുറച്ചധികം തന്റേടവും ആത്മവിശ്വാസവും വേണമെന്ന് മലയാളി കൂടിയായ ഇന്ത്യൻ താരം സഞ്ജു സാംസൺ. ചിലർ അതിനെ അഹങ്കാരമായി കാണുമെങ്കിലും ഗ്രൗണ്ടിന് പുറത്ത് വിനയപൂർവം പെരുമാറിയാൽ അത് വേണ്ടവർക്ക് മനസ്സിലാകുമെന്നും കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്‍റെ ടീം ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കവെ സഞ്ജു പറഞ്ഞു.

ഒരു ക്രിക്കറ്ററായി ഇന്ത്യൻ ടീമിലും കേരള ടീമിലും ഐപിഎല്‍ ടീമിലുമെല്ലാം കളിക്കണമെങ്കില്‍ ആദ്യം വേണ്ടത് തന്‍റേടവും ആത്മവിശ്വാസവുമാണ്. നമ്മുടെ കൂടെയുള്ള നാട്ടുകാരില്‍ ചിലര്‍ തന്നെ പലതും പറയും. അവന് അഹങ്കാരമായിപ്പോയി, സഞ്ജു പണ്ടത്തെപ്പോലെയല്ല, ഇപ്പോ കുറച്ച് അഹങ്കാരം കൂടിപ്പോയി എന്നൊക്കെ പലരും പറയും. പക്ഷെ ആ അഹങ്കാരം നിങ്ങളെ ഒരിക്കല്‍ ഇതുപോലൊരു വേദിയിലെത്തിക്കും, സഞ്ജു കൂട്ടിച്ചേർത്തു,

അതേ സമയം കേരള ക്രിക്കറ്റ് ലീഗിഗിന്‍റെ രണ്ടാം സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ താരമായാണ് സഞ്ജു ഗ്രൗണ്ടിലിറങ്ങുക. സഞ്ജുവിന്‍റെ സഹോദരന്‍ സാലി വി സാംസണാണ് ടീമിനെ നയിക്കുന്നത്. കെസിഎല്‍ ആദ്യ സീസണില്‍ കളിക്കാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. ഈ മാസം 21 മുതൽ സെപ്റ്റംബർ ഏഴു വരെയാണ് ടൂർണമെന്റ് നടക്കുന്നത്.

Content Highlights: sanju samson on important of confidence in cricket

dot image
To advertise here,contact us
dot image