
കെസിഎല്ലിന് മുന്നോടിയായി കെസിഎ സെക്രട്ടറി ഇലവനും കെസിഎ പ്രസിഡന്റ്‌സ് ഇലവനും തമ്മിലുള്ള സൗഹൃദ ടി20 പോരാട്ടത്തിൽ സച്ചിൻ ബേബിയെടുത്ത ക്യാച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്ലിപ്പില്‍ ന്യൂസിലാന്‍ഡിന്റെ പറക്കും ഫീല്‍ഡര്‍ ഗ്ലെന്‍ ഫിലിപ്‌സിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഒരു വണ്ടര്‍ ക്യാച്ചാണ് സച്ചിൻ ബേബി നടത്തിയത്. നിധീഷിന്‍റെ പന്തിൽ 20 റൺസെടുത്ത് നിൽക്കുകയായിരുന്ന ഷോൺ റോജറെയാണ് ഒരു കിടിലൻ ശ്രമത്തിലൂടെ സച്ചിൻവീഴ്ത്തിയത്.
അതേ സമയം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലറില്‍ സഞ്ജു നയിച്ച സെക്രട്ടറി ഇലവൻ ഒരു വിക്കറ്റിനു സച്ചിന്‍ ബേബിയുടെ പ്രസിഡന്റ്‌സ് ഇലവനെ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത പ്രസിഡന്‍റ് ഇലവൻ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ സഞ്ജുവും സംഘവും രണ്ട് പന്ത് ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
29 പന്തിൽ 69 റൺസെടുത്ത വിഷ്ണു വിനോദിന്‍റെയും 36 പന്തിൽ 54 റൺസെടുത്ത സഞ്ജുവിന്‍റെയും ബാറ്റിങ് പ്രകടനമാണ് സെക്രട്ടറി ഇലവന് വിജയ വഴിയൊരുക്കിയത്.
Content Highlights: sachin baby brilliant Catch