
നടുറോഡിൽ എല്ലാ ഡോറുകളും തുറന്ന നിലയിലൊരു പോർഷേ, ഉടമസ്ഥൻ പോയിട്ട് ആ നിരത്തിലൂടെ കടന്നുപോകുന്ന ഒരാള് പോലും ആ വണ്ടിയെ മൈന്റ് ചെയ്യുന്നില്ല. മറ്റെങ്ങുമല്ല ചൈനയിലാണ് ഈ കാഴ്ച. ട്രാവൽ വ്‌ളോഗറായ ടാരിസ് ലിയോൺ പ്രസാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്. ലക്ഷ്വറി കാർ ഇത്രയും ധൈര്യത്തോടെ ഇങ്ങനെ പാർക്ക് ചെയ്ത് പോകാൻ അമേരിക്കയിലോ യൂറോപ്പിലോ പറ്റില്ലെന്ന് പറയുന്ന ടാരിസ്, ഇതാണ് ചൈനയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഫലമെന്നും ചൂണ്ടിക്കാട്ടുന്നു. വീഡിയോയ്ക്ക് താഴെ കമന്റ് സെക്ഷനിൽ പലരും തങ്ങളുടെ അമ്പരപ്പ് തുറന്നു പറയുന്നുണ്ട്. എന്നാൽ മറ്റുചിലർ ചൈനിലെ പൊതു സുരക്ഷയെ പ്രകീർത്തിക്കുകയാണ്.
96,200 പേരോളം ആദ്യ മണിക്കൂറുകളിൽ തന്നെ ഈ വീഡിയോ കണ്ടിട്ടുണ്ട്. ചിലർക്ക് ഇത് വിശ്വാസിക്കാൻ കഴിയുന്നില്ല. എന്നാൽ മറ്റ് ചിലർ ചൈനയിലെ കർശനമായ സുരക്ഷയെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. ലണ്ടനിൽ നിങ്ങൾക്ക് കൈയിലൊരു ഫോൺ പോലും പിടിച്ച് നടക്കാൻ കഴിയില്ലെന്ന് അഭിപ്രായപ്പെട്ടപ്പോൾ മറ്റൊരാൾ ചൈനയിലെ സുരക്ഷ ഒരു തമാശയല്ലെന്നാണ് കമന്റ് ചെയ്തത്.
ഇംഗ്ലണ്ടിൽ നിങ്ങൾക്കൊരു ചെരുപ്പ് പോലും പുറത്തിട്ട് പോകാൻ കഴിയാത്ത സാഹചര്യമാണെന്ന് കുറിച്ചപ്പോൾ, ചൈനയിലെങ്കും സുരക്ഷാ ക്യാമറകൾ മിഴിതുറന്നിരിക്കുകയാണെന്നാണ് അതിന് മറുപടി നൽകിയ ആൾ പറഞ്ഞത്.
Content Highlights: Porsche left unattended in China video goes Viral