'പരമ്പരയുടെ താരമായി മക്കല്ലം ഒടുവിൽ തിരഞ്ഞെടുത്തത് സിറാജിനെ, പക്ഷെ...'; വെളിപ്പെടുത്തി ദിനേശ് കാർത്തിക്ക്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആൻഡേഴ്‌സൺ- ടെണ്ടുൽക്കർ ട്രോഫിയിലെ പരമ്പരയുടെ താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലും ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്കുമായിരുന്നു

dot image

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആൻഡേഴ്‌സൺ- ടെണ്ടുൽക്കർ ട്രോഫിയിലെ പരമ്പരയുടെ താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലും ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്കുമായിരുന്നു. ഓരോ ടീമിൽ നിന്നും ഓരോ താരങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയാണ് ഇവിടെ അവലംബിച്ചത്.

ഈ രീതിൽ എതിര്‍ ടീം പരിശീലകരാണ് ഓരോ ടീമിന്‍റെയും പരമ്പരയുടെ താരങ്ങളുടെ പേര് നിര്‍ദേശിക്കുക. ഇതനുസരിച്ച് ഇന്ത്യയുടെ ഇന്ത്യയുടെ പരമ്പരയുടെ താരമായി ഇംഗ്ലണ്ട് കോച്ച് ബ്രണ്ടന്‍ മക്കല്ലം ആദ്യം നിര്‍ദേശിച്ചത് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ ആയിരുന്നെങ്കിലും അഞ്ചാം ദിനം പേര് മാറ്റിയെന്ന് വെളിപ്പെടുത്തിയിരിക്കുയാണ് മുന്‍ ഇന്ത്യൻ താരം ദിനേശ് കാര്‍ത്തിക്.

നാലാം ദിനത്തിലെ കളിക്കുശേഷം പരമ്പരയിലെ ഇന്ത്യയുടെ താരമായി മക്കല്ലം തെരഞ്ഞെടുത്തത് ഗില്ലിനെയായിരുന്നു. എന്നാല്‍ അഞ്ചാം ദിനത്തിലെ മുഹമ്മദ് സിറാജിന്‍റെ ബൗളിംഗ് കണ്ടശേഷം മക്കല്ലം പരമ്പരയുടെ താരമായി മുഹമ്മദ് സിറാജിന്‍റെ പേര് നിര്‍ദേശിച്ചു.

പക്ഷെ അപ്പോഴേക്കും സമ്മാനദാനച്ചടങ്ങിലെ അവതാരകനായ മൈക്കല്‍ ആതര്‍ട്ടണ്‍ ഗില്ലിനോട് ചോദിക്കാനുള്ള ചോദ്യങ്ങളെല്ലാം തയാറാക്കിവെച്ചിരുന്നു. ഗില്ലിനെ മാറ്റി സിറാജിനെ തെരഞ്ഞെടുത്താല്‍ വീണ്ടും ചോദ്യങ്ങളെല്ലാം ആദ്യമുതല്‍ തയാറാക്കേണ്ടിവരുമെന്നും ഇതിന് സമയമുണ്ടായിരുന്നില്ലെന്നും അതിനാലാണ് സിറാജിനെ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കാതിരുന്നതെന്ന് കാര്‍ത്തിക് ക്രിക് ബസിനോട് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നാലു സെഞ്ചുറി ഉള്‍പ്പെടെ 754 റണ്‍സടിച്ചാണ് ഗില്‍ പരമ്പരയുടെ താരമായത്. 23 വിക്കറ്റുമായി മുഹമ്മദ് സിറാജ് വിക്കറ്റ് വേട്ടയില്‍ ഒന്നാമനായിരുന്നു. ഇന്ത്യയ്ക്ക് പരമ്പര നേടിക്കൊടുക്കുന്ന ഓവൽ ടെസ്റ്റിലെ താരവും സിറാജായിരുന്നു.

Content Highlights-'McCullum finally chose Siraj as the player of the series, but…'; Karthik reveals

dot image
To advertise here,contact us
dot image