
ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ലീഡ്‌സിൽ നടന്ന ഒന്നാം ടെസ്റ്റ് മുതൽ ഓവലിൽ കളിച്ച അവസാന ടെസ്റ്റിലെ അഞ്ചാം ദിനം വരെ ആവേശം നിലനിന്ന പരമ്പര 2-2 എന്ന നിലയിലാണ് അവസാനിച്ചത്.
സമനിലയിൽ കലാശിച്ചെങ്കിലും ഒരുപാട് മികച്ച മുഹൂർത്തങ്ങളാണ് പരമ്പരയിൽ ഉടനീളം കാണുവാൻ സാധിച്ചത്. അഞ്ച് ടെസ്റ്റുകളും അവസാന ദിനം വരെ കളിച്ചാണ് റിസൽട്ടുകളുണ്ടായത്. 7187 റൺസാണ് ഈ പരമ്പരയിൽ ഇംഗ്ലണ്ടും ഇന്ത്യയും ഈ പരമ്പരയിൽ അടിച്ചുകൂട്ടിയത്. ഒരു അഞ്ച് മത്സരം പരമ്പരയിൽ രണ്ടാമത്തെ ഏറ്റവും ഉയർന്ന സ്‌കോറാണിത്. ഇതിൽ ഇന്ത്യ നേടിയതാകാട്ടെ 3807 റൺസും. അഞ്ച് മത്സരം പരമ്പരയിൽ ഒറു ടീം എടുക്കുന്ന ഏറ്റവും ഉയർന്ന സ്‌കോറാണിത്. അഞ്ച് ടെസ്റ്റിൽ നിന്നും 21 സെഞ്ച്വറികളാണ് ഇരു ടീമിലെയും സൂപ്പർ ബാറ്റർമാർ നേടിയത്. 12 സെഞ്ച്വറികൾ ഇന്ത്യക്കാർ സ്വന്തമാക്കിയപ്പോൾ ഒമ്പതെണ്ണം ഇംഗ്ലീഷ് പടയുടേതായിരുന്നു.
ബാറ്റർമാർ നിറഞ്ഞാടിയ പരമ്പരയിൽ പക്ഷെ ഫൈനൽ ആക്ട് ബൗളർമാരുടേതായിരുന്നു. ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിൻസൺ, ജോഷ് ടംഗ് എന്നിവർ കളം നിറഞ്ഞപ്പോൾ ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മത്സരം വിജയിച്ചു. അവസാന മത്സരത്തിൽ ഒമ്പത് വിക്കറ്റ് നേടിയ സിറാജാണ് കളിയിലെ താരം. അവസാന ഇന്നിങ്‌സിൽ 5 വിക്കറ്റ് നേട്ടവുമായി സിറാജ് അക്ഷരാർത്ഥത്തിൽ ഇന്ത്യയുടെ വിജയശിൽപിയായി.
ഗസ് അറ്റ്കിൻണിന്റെ കുറ്റി എറിഞ്ഞിട്ടാണ് സിറാജ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. പരാമ്പരയിൽ 45 ബാറ്റർമാരാണ് ബൗൾഡായി മടങ്ങിയത്. 1984ന് ശേഷം ആദ്യമായാണ് ഇങ്ങനെ ഒരു റെക്കോഡ്.
ആളുകൾ പറയുന്നത് പോലെ 'Absolute Cinema' എന്ന് വിളിക്കാവുന്ന ഒരു പരമ്പരയാണ് ആദ്യ ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ പരമ്പര. ക്രിക്കറ്റിൽ വന്നു ചേരാവുന്ന എല്ലാ ഇമോഷൻസും ഈ അഞ്ച് മത്സരത്തിലും കാണുവാൻ ഇന്ത്യക്ക് സാധിച്ചു.
Content Highlights- more than 7000 runs have been scored in India vs England Series and other records