
ഓവൽ ടെസ്റ്റിൽ ഒരൊറ്റ കൂട്ടുകെട്ടിന്റെ കുറവാണ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചതെന്ന് മുൻ ഇംഗ്ലണ്ട് താരം മൈക്കേൽ വോൺ. താരങ്ങൾ പരിഭ്രമിച്ചെന്നും ഹാരി ബ്രൂക്കിന്റെ പുറത്താകലോടെയാണ് ഇംഗ്ലണ്ട് തകർന്നതെന്നും വോൺ പറഞ്ഞു. അതേസമയം ബെൻ സ്റ്റോക്സ് ടീമിലുണ്ടെങ്കിൽ ഇംഗ്ലണ്ടിന് ആരെയും തോൽപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇംഗ്ലണ്ടിന് ഒരു കൂട്ടുകെട്ട് മാത്രം മതിയായിരുന്നു. എന്നാൽ അവർ പരിഭ്രമിച്ചു. ആക്രമണോത്സുകതയോടെയാണ് ടീം കളിച്ചുകൊണ്ടിരുന്നത്. ഹാരി ബ്രൂക്കിന്റെ പുറത്താകലോ മാനസികമായി തകർന്നുവെന്നും മൈക്കല്‍ വോൺ കൂട്ടിച്ചേർത്തു.
ഓവലിൽ ആറുറൺസിന്റെ ജയം സ്വന്തമാക്കിയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ പരമ്പര സമനിലയിലാക്കിയത്. 374 റൺസ് വിജയലക്ഷ്യവുമായി കളിച്ച ഇംഗ്ലണ്ട് 367 റൺസിന് പുറത്തായി. അവസാനദിവസം നാലുവിക്കറ്റ് കൈയിലിരിക്കെ 35 റൺസ് വേണ്ടിയിരുന്ന ആതിഥേയർക്ക് 28 റൺസ് കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ അഞ്ചുമത്സരങ്ങളുടെ പരമ്പര 2-2ന് തുല്യതയിലുമായി.
Content Highlights: 'If Ben Stokes had been at the Oval, England could have won': Michael Vaughan