പുതിയ ടീം, പഴയ അതേ ദയനീയ പ്രകടനം; ബംഗ്ലാദേശിനോടും നാണംകെട്ട് പാകിസ്താന്‍, വിമര്‍ശനം

ബം​ഗ്ലാദേശിനോട് പരാജയം വഴങ്ങിയതിന് പിന്നാലെ പാകിസ്താന്റെ മോശം പ്രകടനത്തിൽ വലിയ രീതിയിൽ പരിഹാസവും വിമർശനവും ഉയരുകയാണ്

dot image

ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യിലും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് പാകിസ്താൻ ക്രിക്കറ്റ് ടീം. ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശിനോട് പാകിസ്താൻ അടിയറവ് പറഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 19.3 ഓവറില്‍ വെറും 110 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് 15.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 112 റണ്‍സ് അനായാസം സ്വന്തമാക്കി ജയം സ്വന്തമാക്കി

ബം​ഗ്ലാദേശിനോട് പരാജയം വഴങ്ങിയതിന് പിന്നാലെ പാകിസ്താന്റെ മോശം പ്രകടനത്തിൽ വലിയ രീതിയിൽ പരിഹാസവും വിമർശനവും ഉയരുകയാണ്. പുതിയ ടീമിനെ തിരഞ്ഞെടുത്തിട്ടും പാകിസ്താന്റെ ദയനീയ പ്രകടനത്തില്‍ ഒരു മാറ്റവുമില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് കഴിഞ്ഞ ​ദിവസം ധാക്കയിൽ നടന്നത്. പാക് ടീമിന്റെ ബാറ്റിങ്ങും ഫീൽഡിങ്ങും വലിയ രീതിയിൽ പരിഹസിക്കപ്പെടുന്നുണ്ട്.

മുൻ ക്യാപ്റ്റൻ‌ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരെ മാറ്റിനിര്‍ത്തി പുതിയ ടി20 ടീമിനെയാണ് പാകിസ്താന്‍ വെസ്റ്റിന്‍ഡീസിനും ബംഗ്ലാദേശിനുമെതിരായ പരമ്പരകള്‍ക്ക് വേണ്ടി തിരഞ്ഞെടുത്തത്. എന്നാല്‍ പുതിയ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയുടെ നേതൃത്വത്തിലുള്ള ടീമിനും കാലങ്ങളായി പാകിസ്താന്‍ ടീമിലെ അലട്ടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് പിഴവുകളിൽ നിന്ന് മോചനമില്ലെന്ന് തെളിയിക്കുന്നതാണ് ടീമിന്റെ പ്രകടനം.

Content Highlights: Bangladesh vs Pakistan T20: disappointing performance leads Hapless PAK Loss in Dhaka, BAN Win By 3 Wickets

dot image
To advertise here,contact us
dot image