ബിസിസിഐക്ക് തിരിച്ചടി; അടുത്ത മൂന്ന് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലുകൾ ഇം​ഗ്ലണ്ടിൽ നടത്താൻ ഐസിസി

2027ലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് വേദിയൊരുക്കാന്‍ താല്‍പര്യമുണ്ടെന്ന് ബിസിസിഐ നേരത്തെ ഐസിസിയെ അറിയിച്ചിരുന്നു

dot image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് വേദിയാകാനുള്ള ബിസിസിഐ നീക്കത്തിന് തിരിച്ചടി. അടുത്ത മൂന്ന് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലുകളും ഇം​ഗ്ലണ്ടിൽ തന്നെ നടത്താനാണ് ഐസിസിയുടെ നീക്കം. ഇക്കാര്യം ഐസിസി ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിട്ടുമുണ്ട്. അടുത്ത മാസം സിംഗപ്പൂരിൽ ഐസിസിയുടെ വാർഷിക പൊതുയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും. ടെലി​ഗ്രാഫ് യു കെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

2027, 2029, 2031 വര്‍ഷങ്ങളിലാണ് ഇനി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനല്‍ നടക്കുന്നത്. ഈ മാസം 20ന് തുടങ്ങുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയോടെ നാലാം ടെസ്റ്റ് ചാംപ്യൻഷിപ്പിന് തുടക്കമാകും. ഈ സീസണിന്‍റെ ഫെെനല്‍ 2027 ജൂണ്‍ മാസത്തിലാകും നടക്കുക. ഈ ഫെെനലിന് വേദിയൊരുക്കാന്‍ താല്‍പര്യമുണ്ടെന്ന് ബിസിസിഐ നേരത്തെ ഐസിസിയെ അറിയിച്ചിരുന്നു. എന്നാല്‍ ജൂണിൽ ഇന്ത്യയിൽ മഴക്കാലമായതിനാൽ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ നടത്തുന്നത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

2019ലാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന് തുടക്കമായത്. രണ്ട് വർഷം നീളുന്ന മത്സരക്രമങ്ങൾക്കൊടുവിലാണ് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്. 2021, 2023, 2025 എന്നീ വർഷങ്ങളിൽ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ പോരാട്ടം നടന്നു. മൂന്ന് തവണയും ഇം​ഗ്ലണ്ടിലാണ് ഫൈനൽ നടന്നത്. ആദ്യ പതിപ്പിൽ ന്യൂസിലാൻഡും രണ്ടാം പതിപ്പിൽ ഓസ്ട്രേലിയയും ചാംപ്യന്മാരായി. മൂന്നാം പതിപ്പിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്.

Content Highlights: India's WTC Ambitions To Take Severe ICC Blow

dot image
To advertise here,contact us
dot image