റെക്കോർഡുകൾ തകര്‍ത്ത്, പുതിയ ചരിത്രങ്ങള്‍ എഴുതിച്ചേർത്ത് MLCയിൽ ഫിൻ അലന്റെ വെടിക്കെട്ട്

ഇന്നിങ്സിൽ ആകെ 19 സിക്സറുകൾ ഫിൻ അലൻ ​ഗ്യാലറിയിലെത്തിച്ചു

dot image

മേജർ ലീ​ഗ് ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി സാൻ ഫ്രാൻസിസ്കോ യുണികോൺസ് താരം ഫിൻ അലൻ. 51 പന്തിൽ അഞ്ച് ഫോറും 19 സഹിതം 151 റൺസാണ് ഫിൻ അലൻ അടിച്ചെടുത്തത്. മേജർ ലീ​ഗ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വ്യക്തി​ഗത സ്കോറാണിത്. മത്സരത്തിൽ വെറും 34 പന്തുകൾ നേരിട്ട് അലൻ സെഞ്ച്വറിയിലേക്കെത്തി. എം എൽ സി ചരിത്രത്തിലെ വേ​ഗതയേറിയ സെഞ്ച്വറിയാണിത്. മുമ്പ് നിക്കോളാസ് പുരാൻ നേടിയ 40 പന്തിൽ സെഞ്ച്വറിയെന്ന നേട്ടമാണ് അലൻ പഴങ്കഥയാക്കിയത്.

ഇന്നിങ്സിൽ ആകെ 19 സിക്സറുകൾ ഫിൻ അലൻ മാത്രമായി ​ഗ്യാലറിയിലെത്തിച്ചു. ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ ഇന്നിങ്സെന്ന റെക്കോർഡ് നേട്ടം ഇനി അലന്റെ പേരിലാണ്. 2013ലെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി 18 സിക്സറുകൾ പറത്തിയ ക്രിസ് ​ഗെയ്ലിന്റെ റെക്കോർഡ് അലൻ തിരുത്തിക്കുറിച്ചു.

മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ വാഷിങ്ടൺ ഫ്രീഡത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത സാൻ ഫ്രാൻസിസ്കോ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്തു. അമേരിക്കയിൽ ട്വന്റി 20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന സ്കോറാണിത്. മേജർ ലീ​ഗ് ക്രിക്കറ്റിൽ കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പുകൾ കൂടിയായിരുന്നു സാൻ ഫ്രാൻസിസ്കോ യുണികോൺസ്.

Content Highlights: Finn Allen breaks T20 world records in MLC

dot image
To advertise here,contact us
dot image