നാല് മലയാളികള്‍; ന്യൂസീലന്‍ഡിലേക്ക് ഇന്ത്യ പറക്കുന്നത് വന്‍ സന്നാഹത്തോടെ

ന്യൂസീലന്‍ഡിനെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള 23 അംഗ ഇന്ത്യന്‍ ഫുട്‌ബോള്‍ സ്‌ക്വാഡിനെ ഖാലിദ് ജമീല്‍ പ്രഖ്യാപിച്ചു

നാല് മലയാളികള്‍; ന്യൂസീലന്‍ഡിലേക്ക് ഇന്ത്യ പറക്കുന്നത് വന്‍ സന്നാഹത്തോടെ
dot image

നവംബറിലെ ഫിഫ അന്താരാഷ്ട്ര മത്സര വിന്‍ഡോയില്‍ ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കുള്ള 23 അംഗ ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ സ്‌ക്വാഡിനെ ഹെഡ് കോച്ച് ഖാലിദ് ജമീല്‍ പ്രഖ്യാപിച്ചു. നവംബര്‍ 12-ന് ഓക്ക്ലന്‍ഡിലെ ഗോ മീഡിയ സ്റ്റേഡിയത്തില്‍ വെച്ച് രാവിലെ 11:30-നും, നവംബര്‍ 15-ന് ക്രൈസ്റ്റ്ചര്‍ച്ചിലെ വണ്‍ ന്യൂസിലാന്‍ഡ് സ്റ്റേഡിയത്തില്‍ വെച്ച് രാവിലെ 08:30-നും ന്യൂസിലാന്‍ഡ് ടീമിനെ ബ്ലൂ ടൈഗേഴ്സ് നേരിടും.

സാഫ് ചാമ്പ്യന്‍ഷിപ്പിനുള്ള നൗഷാദ് മൂസയുടെ ടീമിലുണ്ടായിരുന്ന ബിജോയ് വര്‍ഗീസ്, മുഹമ്മദ് സുഹൈല്‍, ലിസ്റ്റണ്‍ കൊളാസോ എന്നീ മൂന്ന് താരങ്ങളെ പുതിയ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ധാക്കയിലെ സാഫ് ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റില്‍ തുടരില്ല, പകരം ന്യൂസീലന്‍ഡിലേക്ക് തിരിക്കുന്ന ഖാലിദ് ജമീലിന്റെ സംഘത്തോടൊപ്പം ചേരും.

അതേസമയം, സാഫ് ചാമ്പ്യന്‍ഷിപ്പ് സ്‌ക്വാഡില്‍ ഉണ്ടായിരുന്ന ഫാറൂഖ് ചൗധരി, നൗഫല്‍ പി.എന്‍, ഹമിംഗ്തന്‍മാവിയ റാല്‍റ്റെ എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കി. ഇവര്‍ തങ്ങളുടെ ക്ലബ്ബായ മുംബൈ സിറ്റി എഫ്സിയിലേക്ക് മടങ്ങും. ന്യൂസീലാന്‍ഡിലേക്ക് പോകുന്ന ഇന്ത്യന്‍ ടീം നവംബര്‍ 7 ശനിയാഴ്ച ബെംഗളൂരുവില്‍ ക്യാമ്പ് ചെയ്യും. ഞായറാഴ്ച പരിശീലന സെഷന് ശേഷം അന്ന് രാത്രി വൈകി ഓക്ക്ലന്‍ഡിലേക്ക് തിരിക്കും.

'ലോകകപ്പില്‍ കളിക്കുന്ന കരുത്തുറ്റ എതിരാളികളാണ് ന്യൂസീലന്‍ഡ്. അവരുടെ നാട്ടില്‍ വെച്ച് നടക്കുന്ന ഈ രണ്ട് മത്സരങ്ങള്‍ നമുക്ക് മികച്ച ഒരു പരീക്ഷണമായിരിക്കും. മികച്ച രീതിയില്‍ തയ്യാറെടുക്കാനും, അച്ചടക്കത്തോടെ കളിക്കാനും, ഒരു ടീമെന്ന നിലയില്‍ മെച്ചപ്പെടാനുള്ള അവസരമായി ഇതിനെ ഉപയോഗിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു' -ഖാലിദ് ജമീല്‍ പറഞ്ഞു.

സൗഹൃദ മത്സരങ്ങള്‍ക്കുള്ള 23 അംഗ ഇന്ത്യന്‍ സ്‌ക്വാഡ്
ഗോള്‍കീപ്പര്‍മാര്‍: ഹൃതിക് തിവാരി, സോം കുമാര്‍, വിശാല്‍ കൈത്.
ഡിഫന്‍ഡര്‍മാര്‍: അഭിഷേക് സിംഗ് ടെക്ചാം, ആകാശ് മിശ്ര, ബിജോയ് വര്‍ഗീസ്, ജയ് ഗുപ്ത, മെഹ്താബ് സിംഗ്, പ്രാംവീര്‍, റിക്കി മീറ്റി ഹാബാം, റോഷന്‍ സിംഗ് നവോറെം.
മിഡ്ഫീല്‍ഡര്‍മാര്‍: അനിരുദ്ധ് ഥാപ്പ, ആഷിഖ് കുരുണിയന്‍, ജിതിന്‍ എം.എസ്, ലാല്‍റെംത്‌ലുവാംഗ ഫനായ്, ലാല്‍റിന്‍ലിയാന ഹ്നാംടെ, ടോംബ സിംഗ് ഹാബാം.
ഫോര്‍വേഡുകള്‍: ഡേവിഡ് ലാല്‍ഹ്ലന്‍സാംഗ, എഡ്മണ്ട് ലാല്‍റിന്‍ഡിക, ലിസ്റ്റണ്‍ കൊളാസോ, മന്‍വീര്‍ സിംഗ്, മുഹമ്മദ് സുഹൈല്‍, റയാന്‍ വില്യംസ്.

content highlights: Four Malayali Cricketers Part of India's Strong Contingent for New Zealand Tour

dot image
To advertise here,contact us
dot image