നിലവിലെ ചാംപ്യന്മാരെ തകർത്ത് റണ്ണേഴ്സ് അപ്പുകൾ; MLCയിൽ സാൻ ഫ്രാൻസിസ്കോയ്ക്ക് ചരിത്രവിജയം

ഫിൻ അലന്റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പുകൾ കൂടിയായ സാൻ ഫ്രാൻസിസ്കോ മികച്ച സ്കോറിലേക്കെത്തി

dot image

മേജർ ലീ​ഗ് ക്രിക്കറ്റിൽ ചരിത്ര വിജയവുമായി സാൻ ഫ്രാൻസിസ്കോ യുണികോൺസ്. ടൂർണമെന്റിലെ നിലവിലെ ചാംപ്യന്മാരായ വാഷിങ്ടൺ ഫ്രീഡത്തിനെതിരെ ആദ്യ മത്സരത്തിൽ 123 റൺസിനാണ് സാൻ ഫ്രാൻസിസ്കോയുടെ വിജയം. എം എൽ സി ചരിത്രത്തിൽ റൺസ് അടിസ്ഥാനത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന വിജയമാണിത്.

മത്സരത്തിൽ ടോസ് നേടിയ വാഷിങ്ടൺ ഫ്രീഡം ബൗളിങ് തിരഞ്ഞെടുത്തു. ഫിൻ അലന്റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പുകൾ കൂടിയായ സാൻ ഫ്രാൻസിസ്കോ മികച്ച സ്കോറിലേക്കെത്തി. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 269 റൺസാണ് സാൻ ഫ്രാൻസിസ്കോ നേടിയത്. എംഎൽഎസ് ചരിത്രത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.

51 പന്തിൽ അഞ്ച് ഫോറും 19 സഹിതം 151 റൺസാണ് ഫിൻ അലൻ അടിച്ചെടുത്തത്. മേജർ ലീ​ഗ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വ്യക്തി​ഗത സ്കോറുമാണിത്. 18 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സറും സഹിതം പുറത്താകാതെ 38 റൺസെടുത്ത ഹസ്സൻ ഖാനും 20 പന്തിൽ ഒരു ഫോറും നാല് സിക്സറും സഹിതം 36 റൺസെടുത്ത സഞ്ജയ് കൃഷ്ണമൂർത്തിയും മികച്ച സംഭാവന നൽകി.

മറുപടി ബാറ്റിങ്ങിൽ വാഷിങ്ടൺ ഫ്രീഡം 13.1 ഓവറിൽ 146 റൺസിൽ എല്ലാവരും പുറത്തായി. ഓപണർമാരായ രചിൻ രവീന്ദ്രയും 42, മിച്ചൽ ഓവനും 39 നന്നായാണ് ഇന്നിങ്സ് തുടങ്ങിയത്. എന്നാൽ മികച്ച തുടക്കം മുതലാക്കാൻ സാധിക്കാതിരുന്നത് വാഷിങ്ടൺ ഫ്രീഡത്തിന്റെ പരാജയത്തിന് കാരണമായി. സാൻ ഫ്രാൻസിസ്കോയ്ക്കായി ഹാരിസ് റൗഫും ഹസ്സൻ ഖാനും മൂന്ന് വീതം വിക്കറ്റുകൾ സ്വന്തമാക്കി.

Content Highlights: San Francisco defeated Washington Freedom in MLC opener

dot image
To advertise here,contact us
dot image