
ഐപിഎല്ലിന്റെ ഈ സീസണിലെ അത്ഭുത താരമെന്നു വിളിക്കാവുന്നയാളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ 14കാരനായ ഓപണര്‍ വൈഭവ് സൂര്യവംശി. കന്നി സെഞ്ച്വറിയടക്കം നേടി അരങ്ങേറ്റ സീസണില്‍ തന്നെ വൈഭവ് ഞെട്ടിക്കുകയും ചെയ്തു. ടൂര്‍ണമെന്റില്‍ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക്‌റേറ്റിനുള്ള കര്‍വ് സൂപ്പര്‍ സ്‌ട്രൈക്കര്‍ പുരസ്‌കാരവും വൈഭവിനെ തേടിയെത്തിയിരുന്നു.
ഇപ്പോഴിതാ ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ പരിശീലന മത്സരത്തിലും ബാറ്റിംഗ് വെടിക്കെട്ട് തുടരുകയാണ് കൗമാരതാരം വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായുള്ള ഇന്ത്യ അണ്ടർ 19 ടീമിന്‍റെ തയാറെടുപ്പുകളുടെ ഭാഗമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന പരിശീല മത്സരത്തിൽ വൈഭവ് 90 പന്തിൽ 190 റൺസ് നേടി.
പരിശീലന ക്യാംപിൽ വൈഭവ് ബൗളര്‍മാരെ തൂക്കിയടിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പരിശീലന മത്സരത്തില്‍ പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ സിക്സിന് പറത്തുന്നതായിരുന്നു വീഡിയോ.
ഈമാസം ഇരുപത്തിനാലിനാണ് അണ്ടർ 19 ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനം തുടങ്ങുക. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി തിളങ്ങിയ പതിനേഴുകാരന്‍ ആയുഷ് മാത്രേയാണ് ക്യാപ്റ്റൻ. മലയാളി ലഗ് സ്പിന്നർ മുഹമ്മദ് ഇനാനും ടീമിലുണ്ട്. ഇംഗ്ലണ്ടിൽ ഇന്ത്യൻ യുവനിര അഞ്ച് ഏകദിനവും രണ്ട് ദ്വിദിന മത്സവുമാണ് കളിക്കുക.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ അണ്ടർ 19 ടീം: ആയുഷ് മാത്രെ (ക്യാപ്റ്റൻ), വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര, മൗല്യരാജ്‌സിംഗ് ചാവ്‌ദ, രാഹുൽ കുമാർ, അഭിഗ്യാൻ കുണ്ടു, ഹർവൻഷ് സിംഗ്, ആർ എസ് അംബീഷ്, കനിഷ്‌ക് ചൗഹാൻ, ഖിലൻ ഗുഹ്‌ന പട്ടേൽ, പ്രവ്‌ന പട്ടേൽ, ഹെൻത് മുഹമ്മദ് എനാൻ, ആദിത്യ റാണ, അൻമോൽജീത് സിംഗ്
സ്റ്റാൻഡ്ബൈ കളിക്കാർ: നമൻ പുഷ്പക്, ഡി ദീപേഷ്, വേദാന്ത് ത്രിവേദി, വികൽപ് തിവാരി, അലങ്ക്രിത് റാപോൾ.
Content Highlights:vaibhav suryavansh -hits 190 off-90 balls in practice match before england series