'പദ്ധതി അട്ടിമറിക്കാൻ ബിജെപി ശ്രമം, ഉപജീവനത്തിന് എതിരായ യുദ്ധമാണ് മോദി സർക്കാർ അഴിച്ചുവിട്ടിരിക്കുന്നത്'

ഗാന്ധിജിയെ മാറ്റി റാം ജിയെ കൊണ്ടുവന്നിരിക്കുകയാണെന്നും ഗാന്ധിജിയുടെ റാം അല്ല അതെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി

'പദ്ധതി അട്ടിമറിക്കാൻ ബിജെപി ശ്രമം, ഉപജീവനത്തിന് എതിരായ യുദ്ധമാണ് മോദി സർക്കാർ അഴിച്ചുവിട്ടിരിക്കുന്നത്'
dot image

തിരുവനന്തപുരം: 2004ൽ ഇടതുപക്ഷത്തിൻ്റെ സമ്മർദ്ദത്തെ തുടർന്ന് മാത്രം ഒന്നാം യുപിഎ ​ഗവൺമെൻ്റ് കൊണ്ടുവരാൻ നിർബന്ധിതമായ പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്ന് മന്ത്രി എംബി രാജേഷ്. ഒന്നാം യുപിഎ ​ഗവൺമെൻ്റിൽ ഇടത് പക്ഷ പിന്തുണ ഇല്ലാതായത് മുതൽ ആ പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം യുപിഎ ​ഗവൺമെൻ്റ് കാലത്ത് ആ ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെട്ടുവെന്നും പല തവണ അതിൽ വെള്ളം ചേർത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ​ഗവൺമെൻ്റ് അധികാരത്തിൽ വന്നപ്പോൾ അത് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്നും അതാണ് ഇന്ന് പാർലമെൻ്റിൽ അവതരിപ്പിക്കുന്ന വിബി ജി റാം ജി എന്ന പദ്ധതിയെന്നും എം ബി രാജേഷ് കുറ്റപ്പെടുത്തി.

ഗാന്ധിജിയെ മാറ്റി റാം ജിയെ കൊണ്ടുവന്നിരിക്കുകയാണെന്നും ഗാന്ധിജിയുടെ റാം അല്ല അതെന്ന് എല്ലാവർക്കും അറിയാമെന്നും എം ബി രാജേഷ് പറഞ്ഞു. പ്രശ്നം പദ്ധതിയുടെ പേര് മാറ്റുന്നത് മാത്രമല്ലയെന്നും കോടികണക്കിന് തൊഴിലാളികളുടെ ഉപജീവനത്തിന് നേരെയുള്ള യുദ്ധമാണ് മോദി ​ഗവൺമെൻ്റ് ഇപ്പോൾ അഴിച്ചുവിട്ടിരിക്കുന്നതെന്നും എംബി രാജേഷ് വിമർശിച്ചു. പദ്ധതിയുടെ ചിലവ് 40% സംസ്ഥാനം വഹിക്കണം എന്ന വ്യവസ്ഥയാണ് കേന്ദ്രം നിശ്ചയിക്കുന്നതെന്നും ശരാശരി 4,000 കോടി രൂപ കേരളത്തിന് ലഭിക്കുന്നതെന്നും 1,600 കോടി ഓരോ വർഷവും അധികമായി കേരളത്തെ അടിച്ചേൽപ്പിക്കുകയാണ് മോദി ചെയ്യുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

പാർലമെന്റ് പാസാക്കിയ നിയമപ്രകാരം കേന്ദ്രത്തിന് പൂർണമായി ഉത്തരവാദ്വതമുള്ള ഒരു പദ്ധതി ഏതാണ്ട് പകുതി ഇപ്പോൾ സംസ്ഥാനത്തിൻ്റെ മേൽ അടിച്ചേൽപ്പിക്കുകയാണ് മോദി ഗവൺമെന്‍റ്. ചിലവ് പകുതി സംസ്ഥാനങ്ങൾ എടുക്കണം പക്ഷേ വ്യവസ്ഥയെല്ലം കേന്ദ്രമാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പേര് മുതൽ എല്ലാം വ്യവസ്ഥയും കേന്ദ്രമാണ് തീരുമാനിക്കുന്നത്. ഇത് എല്ലാം കേന്ദ്ര ആവിഷ്കരണ പദ്ധതികളുടെ കാര്യത്തിലും മോദി ​ഗവൺമെൻ്റ് സ്വീകരിച്ച നിലപാടാണ്. ഇത് സംസ്ഥാനങ്ങളുടെ ധനകാരമായ അവകാശത്തിന് മേലുള്ള മര്യാദ ഇല്ലാത്ത കടന്നാക്രമണമാണ്. 826.9 കോടി രൂപ ഇപ്പോൾ തന്നെ കേരളത്തിന് കുടിശികയാണ്. കേന്ദ്രം വേതനം കൊടുക്കാൻ വൈകിയാൽ നഷ്ടപരിഹാരം നൽകേണ്ടത് സംസ്ഥാനങ്ങളാണെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ ദിനങ്ങള്‍ നൂറില്‍ നിന്ന് 125 ആക്കി ഉയര്‍ത്തിയേക്കുമെന്ന വ്യവസ്ഥ പഞ്ചസാരയിൽ പുരട്ടിയ വിഷമാണെന്നും അദ്ദേഹം പ്രതികരിച്ചു.

കേന്ദ്രം നടത്തുന്ന പദ്ധതിയിൽ ഇപ്പോൾ തന്നെ 826.9 കോടി രൂപ കേരളത്തിന് കുടിശികയാണെന്നും കുടിശിക വരുത്തുന്നതും ബോധപൂർവ്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം നിലപാട് സ്ത്രീകൾക്കെതിരായ ആക്രമണമാണ്. കേരളത്തിൽ കൂടുതലും തൊഴിലാളികൾ സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു. സ്വഭാവികമായി പദ്ധതിയെ കൊല്ലുകയാണ് മോദി സർക്കാരിൻ്റെ നീക്കം. കാർഷിക സീസണിൽ തൊഴിലുറപ്പ് പാടില്ല എന്ന വ്യവസ്ഥ ഫലത്തിൽ തൊഴിലുറപ്പ് നടത്തരുത് എന്നാണ് 3 സീസൺ കൃഷി നടത്തുന്ന സ്ഥലങ്ങൾ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാധ്യമാകുന്ന എല്ലാ മാർഗവും ബില്ലിനെതിരെ കേരളം സ്വീകരിക്കും.

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിൽ കോൺഗ്രസിനെയും കോൺഗ്രസ് എം പിമാരെയും മന്ത്രി എം ബി രാജേഷ് കുറ്റപ്പെടുത്തി. ഇടത് പക്ഷത്തിൻ്റെ സമ്മർദ്ദത്തെ തുടർന്ന് കൊണ്ടുവന്ന പദ്ധതി രണ്ടാം യുപിഎ സർക്കാർ തുടങ്ങിയ ഉദകക്രിയ ബിജെപി സർക്കാർ പൂർത്തീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2013ൽ പി ചിദംബരം മുന്നോട്ട് വെച്ചതാണ് ഈ സംസ്ഥാന വിഹിതമെന്ന നിർദേശമെന്നും ഇടതുപക്ഷം അന്ന് ശക്തമായ എതിർപ്പ് ഉയർത്തിയതുകൊണ്ടാണ് അന്ന് അത് നടപ്പിലാകാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. പാർലമെൻ്റിൽ കേരളത്തിലെ കോൺഗ്രസ് എം പിമാർ പാരഡി പാട്ട് പാടി രസിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

Content Highlight : MB Rajesh responds to Mahatma Gandhi National Rural Employment Guarantee Scheme issue

dot image
To advertise here,contact us
dot image