

നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പർ താരമാണ് പവൻ കല്യാൺ. വലിയ പ്രതീക്ഷകളോടെയാണ് ഓരോ പവൻ കല്യാൺ സിനിമകളും ആരാധകർ വരവേൽക്കുന്നത്. നടന്റെ ഏറ്റവും പുതിയ ചിത്രം'ഒജി' തിയേറ്ററുകളിൽ വലിയ വിജയമാണ് നേടിയത്. സാഹോ എന്ന സിനിമയിലൂടെ പ്രശസ്തനായ സുജിത് സംവിധാനം ചെയ്യ്ത ചിത്രമാണ് 'ഒജി'.
സിനിമയുടെ വിജയത്തിൽ സംവിധായകന് കാർ സമ്മാനമായി നൽകിയിരിക്കുകയാണ്. സിനിമകൾ വിജയിക്കുമ്പോൾ താരങ്ങൾ സംവിധായകന് സമ്മാനങ്ങൾ നൽകുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. ബോളിവുഡിലും, കോളിവുഡിലും, കേരളത്തിൽ വരെ ഈ ട്രെൻഡ് ഇപ്പോൾ ഉണ്ട്.പവൻ കല്യാണും സംവിധായകനും ഒപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
#PawanKalyan Presented a Car to #TheyCallHimOG Director #Sujeeth. pic.twitter.com/D428vPBQZe
— Fukkard (@Fukkard) December 16, 2025
അതേസമയം, ചിത്രത്തിന്റെ റിലീസ് സെപ്‍തംബര്‍ 25നായിരുന്നു. ആദ്യ ദിവസം തന്നെ 154 കോടിയുടെ കളക്ഷൻ ചിത്രം നേടിയെന്നാണ് ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഒരാഴ്‍ചയ്‍ക്കുള്ളില്‍ ഒജി ആഗോളതലത്തില്‍ 256 കോടി സ്വന്തമാക്കിയിരുന്നു. 100 കോടി ഷെയർ നേടുന്ന ആദ്യ പവൻ കല്യാൺ സിനിമ കൂടിയാണ് ഒജി. നേരത്തെ സമൂഹ മാധ്യമങ്ങളിൽ 100 കോടി ഷെയർ ഇല്ലെന്ന പേരിൽ നിരവധി ട്രോളുകൾ പവൻ കല്യാണിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഈ സിനിമയുടെ നടൻ ട്രോളുകൾക്ക് മറുപടി നൽകിയിരിക്കുകയാണ്.
വളരെനാളുകൾക്ക് ശേഷം പവൻ കല്യാണിന്റെ പ്രതീക്ഷയുണർത്തുന്ന സിനിമയാണിത് എന്നാണ് ആരാധകരടക്കം പറയുന്നത്. തമന്റെ പശ്ചാത്തലസംഗീതത്തിനും കയ്യടി ലഭിക്കുന്നുണ്ട്. ഉഗ്രൻ സ്കോർ ആണ് സിനിമയ്ക്കായി തമൻ ഒരുക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് പവന്‍ കല്ല്യാണിന്‍റെ ജന്മദിനത്തില്‍ ടീസര്‍ പുറത്തുവിട്ട് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇത്. എന്നാല്‍ പിന്നീട് പവന്‍ കല്ല്യാണ്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ആകുകയും ചെയ്തതോടെ ചിത്രം വൈകി. ആര്‍ആര്‍ആര്‍ എന്ന ചിത്രം നിര്‍മ്മിച്ച ഡിവിവി പ്രൊഡക്ഷന്‍ ആണ് ഈ ചിത്രം നിർമിക്കുന്നത്.
Content Highlights: Pawan Kalyan gifts car to director on success of 'OG'